25 December 2025, Thursday

ആത്മാഭിമാനത്തിലൊരു ചിത

അനിൽ ചോറോട്
August 18, 2024 2:15 am

ഒരു ചിത ഞാൻ ഒരുക്കിവെച്ചിട്ടുണ്ട്
ചിതറി ചിതലരിച്ച ചിന്തകൾ
ഇട്ടുമൂടാൻ വേണ്ടി മാത്രം
ഓർമ്മതൻ തീരത്ത് ഒരുക്കുമാ
ചിതയിൽ ചുട്ടെരിക്കും ഞാനെൻ
നഷ്ടസ്വപ്നങ്ങളെല്ലാം
അറിയാതെ കൈകളിൽ നിന്ന്
അടർന്നതെന്ന് തോന്നിയതെല്ലാം
കാലത്തിൻ കല്പനയാണെന്ന്
നിരൂപിച്ചെങ്കിലും
സത്യങ്ങൾ ഓരോന്നും
ഒട്ടൊരു പരിഹാസ ചിരിയോടെ
കൊഞ്ഞനം കുത്തി
കൊത്തിയതെല്ലാം
കൊക്കിലൊതുക്കാനാവില്ല നിനക്കെന്ന്
കേട്ടുതഴമ്പിച്ചപ്പോഴും
തോന്നാത്ത ചിന്തകൾ
തോന്നി തുടങ്ങുന്നുണ്ടിപ്പോൾ
ഉണരുന്ന ആത്മാഭിമാനബോധത്തിൽ
നിന്നുമാവാഹിക്കും
ഞാനെൻ ചിതയെരിക്കാൻ
അഗ്നിസ്ഫുലിംഗങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.