21 November 2024, Thursday
KSFE Galaxy Chits Banner 2

പകരക്കാരനായി വന്ന് വില്ലനായി; തിരിച്ചു വരുമോ ആ ഷവര്‍മ കാലം?

പിങ്കി മുരളി
May 13, 2022 10:39 pm

എന്നും ഭക്ഷണപ്രേമികള്‍ക്ക് പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡുകളില്‍ ഒന്നാണ് കബാബ്. മുൻ ഹോക്കി കളിക്കാരനും ഉപ്പ് റിഫൈനറി ഉടമയുമായ അമർജീത് സിംഗ് ടിബ്, മട്ടന്‍ കബാബാണ് ആദ്യം രുചിച്ചറിഞ്ഞത്. ഒരു ബ്രഡിനുള്ളില്‍ ആട്ടിറച്ചി പൊതിഞ്ഞു നല്‍കിയത് കഴിച്ചപ്പോള്‍ വ്യത്യസ്തതമായ രുചിഭേദം മനസിലാക്കിയ അദ്ദേഹത്തിന് അന്ന് പ്രിയപ്പെട്ടതായി മാറിയ കബാബ് ഇന്ന് നമ്മള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. കുറച്ച് പച്ചക്കറിയും ജീരകവും, മധുരവും പുളിയും ചേര്‍ന്ന ആച്ചാറും ചേര്‍ത്ത് ചുട്ടെടുത്ത ഇറച്ചി കക്ഷണങ്ങളില്‍ ചേര്‍ത്ത് ബ്രഡിനുള്ളില്‍ വച്ച് വേവിച്ചെടുക്കുന്നതാണ് കബാബ്. 1967ല്‍ ലണ്ടനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നിടെയാണ് ടിബ് വ്യത്യസ്തമായ രുചി ആസ്വദിച്ച് അറിയുന്നത്. മുംബൈയിലെ തന്റെ വീട്ടിലെത്തിയ ടിബ് ഭാര്യയോട് ബ്രഡിന് പകരം റൊട്ടി വച്ച് ഓരോ റോളുകള്‍ ഉണ്ടാക്കാന്‍ പറഞ്ഞു. അതുപ്രകാരം ഭാര്യ കബാബ് ഉണ്ടാക്കി. ഇത് ടിബ് തന്റെ സുഹൃത്തുകള്‍ക്കും നല്‍കി. ഇങ്ങനെയാണ് ഇന്ത്യയില്‍ ആദ്യമായി കബാബ് എത്തിയതെന്നാണ് കഥകള്‍. ഇനിയാണ് അവന്റെ വരവ്. രുചിയിലും രൂപത്തിലും ഏതാണ്ട് കബാബിനോട് സാമ്യം തോന്നുന്ന, വാര്‍ത്തകളില്‍ ഇടം പിടിച്ച ഷവര്‍മ. നമുക്ക് അറിയാവുന്ന പോലെ അറബിക് വാക്കാണ് ഷവര്‍മ.

പില്‍ക്കാലത്ത് ക്രിക്കറ്റ് ഇതിഹാസം സർ ഫ്രാങ്ക് വോറലിന്റെ പേരിലാണ് ഷവര്‍മ നമ്മുടെ രാജ്യത്ത് അറിയപ്പെട്ടത്. വിഭജന അഭയാർത്ഥികളായ രണ്ട് പേരാണ് അവരുടെ ഇഷ്ട താരത്തിന്റെ പേരില്‍ തെരുവ് ഭക്ഷണങ്ങളുടെ പട്ടികയില്‍ ഷവര്‍മയെ അവതരിപ്പിച്ചത്. ഫ്രാങ്കി എന്ന് പേരിലറയപ്പെട്ട ഷവര്‍മ പിന്നീട് രൂപത്തിലും ഭാവത്തില്‍ മാറി റോളുകളിലും പ്ലേറ്റുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. കാലങ്ങള്‍ കടന്ന് പോയപ്പോള്‍ ഷവര്‍മയ്ക്ക് ആരാധകരേറി. ഇന്നിപ്പോള്‍ കേരളത്തിന്റെയും ഇഷ്ട ഭക്ഷണമായി ഷവര്‍മ മാറിക്കഴിഞ്ഞു. എന്നാല്‍ മറ്റ് എല്ലാ ഭക്ഷണങ്ങളെയും പോലെ ഉണ്ടാക്കുന്നതിലുള്ള അപാകതയോ അജ്ഞതയോമൂലം ഷവര്‍മ വില്ലനായി കഴിഞ്ഞിരിക്കുകയാണ്.

ഷവര്‍മയുടെ പേരില്‍ ഉണ്ടായ ആദ്യമരണം പത്ത് വര്‍ഷം മുന്‍പാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരത്ത് നിന്ന് ഷവര്‍മ കഴിച്ച 21കാരനാണ് ആദ്യമായി ഷവര്‍മ കഴിച്ച് മരിച്ചത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കുറച്ച് കാലത്തേക്ക് ഷവര്‍മയെ ഹോട്ടലുകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നെങ്കിലും പിന്നീട് പഴയ വീര്യത്തോടെ തിരിച്ചെത്തി. ഇന്ന് നാം കേട്ടതുപോലെ 17കാരിയായ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായി മാറിയിരിക്കുകയാണ് ഷവര്‍മ. 50 ലധികം പേര്‍ ഭക്ഷ്യവിഷബാധ വന്ന് ആശുപത്രിയിലായി. ഷവര്‍മയോടുള്ള യുവാക്കളുടെ ഇഷ്ടം അതിനെ നിരത്തുകളിലും എത്തിച്ചു. ശരിയായ സൗകര്യങ്ങളില്ലാതെ ഉണ്ടാക്കുന്ന ഷവര്‍മ മാത്രമല്ല മറ്റ് എല്ലാ ഭക്ഷണവും ആരോഗ്യത്തിനും ജീവനും ഹാനീകരം തന്നെയാണ്.

Eng­lish Summary:about shawar­ma and kebabs
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.