13 May 2025, Tuesday
KSFE Galaxy Chits Banner 2

സര്‍ക്കാര്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ എസി പൊട്ടിത്തെറിച്ചു

Janayugom Webdesk
ചെന്നൈ
August 24, 2022 9:29 am

ഈറോഡില്‍ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ സ്ഥാപിച്ചിരുന്ന എസി പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. ഈറോഡിലെ തിരുനഗര്‍ കോളനിയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. എല്‍കെജി മുതല്‍ 8-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 300ലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ അധ്യാപകരില്‍ ഒരാള്‍ ക്ലാസിലെ എസി ഓണ്‍ ചെയ്തു. ഉടന്‍ തന്നെ എസിയില്‍ നിന്ന് പുക ഉയര്‍ന്നു. ഇതോടെ ക്ലാസില്‍ നിന്ന് പുറത്തുപോകാന്‍ അധ്യാപകന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്തുപോയി അല്പസമയത്തിനു ശേഷം എസി പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; AC explodes in smart class­room of gov­ern­ment school

You may also like this video;

Kerala State - Students Savings Scheme

TOP NEWS

May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.