27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 24, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024

ബാസ്‌ക്കറ്റ് ബോൾ മത്സരത്തിനിടെ അപകടം: സ്റ്റാൻഡ് തകർന്ന് 27 പേർക്ക് പരുക്ക്

Janayugom Webdesk
കെയ്റോ
December 25, 2022 9:00 am

ഈജിപ്ഷ്യനില്‍ ബാസ്‌ക്കറ്റ്‌ബോൾ മത്സരത്തിനിടെ അപകടം. തലസ്ഥാനമായ കെയ്‌റോയിൽ സ്റ്റേഡിയത്തിന്റെ സ്റ്റാൻഡുകൾ ഭാഗികമായി തകർന്ന് 27 പേർക്ക് പരുക്കേറ്റു. അൽ-അഹ്‌ലിയും-ഇത്തിഹാദും തമ്മിലുള്ള സൂപ്പർ കപ്പ് മത്സരത്തിനിടെ സ്റ്റാൻഡിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സീറ്റുകളുടെ ഒരു ഭാഗം കാണികളുടെ മേൽ പതിക്കുകയായിരുന്നുവെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.

ഇന്റർനാഷണൽ ഹാൻഡ്‌ബോൾ ഫെഡറേഷന്റെ തലവൻ ഹസൻ മുസ്തഫയുടെ പേരിലുള്ള മൾട്ടി പർപ്പസ് അറീനയിൽ ശനിയാഴ്ചയായിരുന്നു അപകടം.പരുക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസാം അബ്ദുൽ ഗഫാർ പ്രസ്താവനയിൽ അറിയിച്ചു. കണികളിലേക്ക് മെറ്റൽ സ്റ്റാൻഡ് തകർന്ന് വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ഈജിപ്ത് ആതിഥേയത്വം വഹിച്ച 2021 ലോക പുരുഷ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മൂന്ന് വർഷം മുമ്പാണ് അറീന ആരംഭിച്ചത്. സംഭവത്തെത്തുടർന്ന് കെയ്‌റോയിലെ ഹസ്സൻ മുസ്തഫ സ്‌പോർട്‌സ് ഹാളിൽ നടക്കേണ്ടിയിരുന്ന കളി നിർത്തിവച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Eng­lish Summary:Accident dur­ing bas­ket­ball match: 27 injured as stands collapse
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.