20 April 2024, Saturday

Related news

April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 3, 2024

പൊലീസ് വിരിച്ച വലയിൽ വീണ് പോസ്കോ കേസ് പ്രതി

Janayugom Webdesk
നെടുങ്കണ്ടം
January 26, 2023 9:30 am

പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട പോക്സോ കേസിലെ പ്രതിയെ ഇന്ന് പുലർച്ചെ സ്വവസതിയിൽ നിന്ന് പൊലീസ് പിടികൂടി. നെടുങ്കണ്ടം എസ്എച്ച്ഓ ബി.എസ് ബിനുവിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ കാറ്റാടി എന്ന പേരിൽ നടത്തിയ തന്ത്രപരമായ നീക്കത്തെ തുടർന്നാണ് ഇന്ന് പുലർച്ചെ ഒന്നരയോടു കൂടി വീട്ടിലെത്തിയ പ്രതിയെ പൊലീസ് പിടികൂടിയത്. ഇതിനായി 15 പേർ അടങ്ങുന്ന ഒരു പ്രത്യേക ടീമിനെ നെടുങ്കണ്ടം എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ രൂപികരിച്ചിരുന്നു. തിങ്കളാഴ്ച എട്ട് മണിയോടെ നെടുങ്കണ്ടം മജിസ്ട്രറ്റിന്റെ മുമ്പിൽ ഹാജരാക്കുന്നതിനിടയിലാണ് പൊലീസിനെ തള്ളി മാറ്റി പ്രതി രക്ഷപെട്ടത്. രാത്രിയുടെ മറവിൽ മുങ്ങിയ പ്രതി നെടുങ്കണ്ടം പഞ്ചായത്ത് യൂ പി സ്ക്കൂൾ, ആശാരികണ്ടം, കല്ലാർ, ആദിയാർ പുരം, ബാലഗ്രാം എന്നിവിടങ്ങളിലെ ഏലത്തോട്ടങ്ങൾ, കാടുകൾ വഴി ആരും കാണാതെ സഞ്ചരിച്ചാണ് നാല് ദിവസങൾക്ക് ശേഷം പ്രതിയുടെ വീട്ടിൽ രാത്രിയിൽ എത്തിയത്. 

കഴിഞ്ഞ നാല് ദിവസമായി സംസ്ഥാന അതിർത്തി കേന്ദ്രികരിച്ചോ , മറ്റു സ്ഥലങ്ങളിലേയ്ക്കോ പോകാതെ ആദിയാർപുരത്തെ വസ്തൃതമായ ഏലത്തോട്ടങ്ങളിൽ ഒളിച്ചിരുന്നത്. പ്രതി വീട്ടിലെത്തുവാൻ സാധ്യത ഉണ്ടെന്ന ധാരണ അനുസരിച്ച് പ്രതിയുടെ വീട് കേന്ദ്രികരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. വീട് തുറന്ന് രണ്ട് പൊലീസുകാരെ ഒളിപ്പിക്കുകയും ചെയ്തു. വീടിനോട് ചേർന്നുള്ള പ്ലാവിൽ പ്ലാസ്റ്റിക് കവറിൽ ഇട്ട് വെച്ചിരുന്ന വീടിന്റെ താക്കോൽ എടുത്താണ് പൊലീസ് വീടിനുള്ളിൽ പ്രവേശിച്ചത്. പിതാവിനെ അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ മകനെ അയൽവാസിയുടെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. 

ഇവിടെ ഉള്ളവരേയും പൊലീസ് നിരീക്ഷണത്തിലാക്കി. വ്യാഴാഴ്ച പ്രതിയ്ക്ക് വീടിന്റെ ഭാഗത്തേയ്ക്ക് സഞ്ചരിക്കാൻ പൊലീസിന്റെ അനേഷണം കുറച്ചതോടെ കാടുകൾ കടന്ന് പ്രതി വീട്ടിൽ എത്തി. കതക് തുറന്ന് അകത്ത് കയറിയ പ്രതിയെ പൊലീസ് സാഹസികമായി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പണമോ, വസ്ത്രങ്ങളോ ഇല്ലാതിരുന്ന പ്രതി, വിലപ്പെട്ട മറ്റെന്തോ എടുത്ത് മകനേയും കൂട്ടി രക്ഷപെടുവാനുള്ള നീക്കമായിരുന്നു നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ ആസൂത്രിത നീക്കത്തിലൂടെ പ്രതിയുടെ പദ്ധതി പൊളിഞ്ഞു. കസ്റ്റഡിയിൽ ഇരിക്കെ പ്രതി രക്ഷപെട്ടതോടെ എസ്കോർട്ട് പോയ ഷാനു എൻ വാഹിദ്, ഷെമീർ എന്നീ സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. പോസ്കോ കേസുകൂടാതെ നാലോലം മറ്റ് കേസുകൾ പ്രതിയുടെ പേരിൽ നിലവിലുണ്ട്.

Eng­lish Summary:Accused in the POSCO case fell into the net spread by the police

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.