26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 5, 2025
March 7, 2025
February 21, 2025
February 19, 2025
February 17, 2025
January 8, 2025
January 6, 2025
December 31, 2024
September 26, 2024

ഗോമാംസം കഴിച്ചുവെന്നാരോപണം; മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

Janayugom Webdesk
പട്‌ന
February 23, 2022 7:31 pm

ബിഹാറില്‍ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. സമസ്തിപുരിലെ ജനതാദള്‍ (യു) പ്രാദേശിക നേതാവു കൂടിയായ മുഹമ്മദ് ഖലീല്‍ ആലം (34) ആണ് ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയായത്. ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചതാണെന്നു കരുതുന്നു. ഖലീലിനെ കാണാനില്ലെന്നു കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി 4 ദിവസത്തിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. പരാതി നല്‍കിയ ശേഷം ഖലീലിന്റെ ഫോണില്‍ നിന്നു ചിലര്‍ വീട്ടുകാരെ വിളിച്ചു ഖലീലിനെ മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടതായും പറയുന്നു.

ഗോമാംസം കഴിച്ചിട്ടുണ്ടോയെന്നു ചോദിച്ചു ഖലീലിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബിഹാറില്‍ ക്രമസമാധാന നില തകര്‍ന്നതിനു തെളിവാണു ഭരണകക്ഷിയായ ജെഡിയുവിന്റെ നേതാവു തന്നെ ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയായതെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.

Eng­lish sum­ma­ry; Accused of eat­ing beef; Mus­lim youth beat­en to death

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.