ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുകയും തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം(33), അബ്ദുറഹ്മാന്‍ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരെയാണ് വേണ്ടര പൊലീസ് പിടികൂടിയത്.
വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്ന് സംഘം ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച സംഘം. അവസാന കഷണത്തിന് പഴകിയ രുചിയുണ്ടെന്ന് ആരോപിച്ചാണ് തര്‍ക്കം. തുടര്‍ന്ന് ഉടമയുടെ നമ്പറുമായി ഹോട്ടലില്‍ നിന്നിറങ്ങി സംഘം പരാതി നല്‍കാതിരിക്കണമെങ്കില്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
വിലപേശലിനൊടുവിൽ 25,000 രൂപ നല്‍കിയാല്‍ പരാതി നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമയെ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ്. ഹോട്ടൽ ഉടമ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഭീഷണിക്ക് വഴങ്ങാതിരുന്ന വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് ഇവർ പൂട്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
English Summary:accusing food poisoning then demand for money; Five-member gang arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.