24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

June 29, 2024
March 4, 2024
January 13, 2024
August 8, 2023
July 12, 2023
May 12, 2023
May 2, 2023
May 1, 2023
April 24, 2023
March 13, 2023

ഭക്ഷണം കടം നൽകിയില്ല; ജാർഖണ്ഡിൽ കടയ്ക്ക് നേരെ ആസിഡ് ആക്രമണം

Janayugom Webdesk
July 2, 2022 11:24 am

ജാർഖണ്ഡിൽ മധുരപലഹാരക്കടയ്ക്ക് നേരെ ആസിഡ് ആക്രമണം. പ്രഭാതഭക്ഷണം കടം നൽകാത്തതിൽ ക്ഷുഭിതനായ യുവാവ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ കടയുടമയടക്കം ഏഴ് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

രാവിലെ കടയിൽ എത്തിയ യുവാവ് പ്രഭാതഭക്ഷണം കടമായി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കടയുടമ ഇത് നിരസിച്ചു. ക്ഷുഭിതനായി വീട്ടിലേക്ക് മടങ്ങിയ യുവാവ് ആസിഡുമായി തിരിച്ചെത്തി. തുടർന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരുക്കേറ്റവർ ജർമുണ്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയതായി എസ്എച്ച്ഒ അറിയിച്ചു.

സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ ജാർമുണ്ടി പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

Eng­lish summary;Acid attack on shop in Jharkhand

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.