10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2025
July 10, 2025
July 8, 2025
July 8, 2025
July 5, 2025
July 4, 2025
July 4, 2025
July 4, 2025
July 4, 2025
July 4, 2025

മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

Janayugom Webdesk
ചെറുതോണി
May 12, 2023 9:52 pm

മെഡിക്കൽ സ്റ്റോർ ഉടമയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികള്‍ അറസ്റ്റില്‍. പഞ്ഞിക്കാട്ടിൽ മരിയ മെഡിക്കൽ സ്റ്റോർ ഉടമ ലൈജുവിന് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ഒന്നാംപ്രതി തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജനീഷ് വർഗീസ് (37),രണ്ടാംപ്രതി നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശി ചരുവിള പുത്തൻവീട്ടിൽ രതീഷ് കണ്ണൻ ( 27 ) എന്നിവരെയാണ് അറസ്റ്റിലായത് ജില്ലാ പോലീസ് മേധാവി വി. യു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള  സ്പെഷ്യൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു. 

ലൈജുവിന്റെ കടയിലെ ജീവനക്കാരിയോട് ഒന്നാം പ്രതി ജനീഷിനുള്ള വൈരാഗ്യത്തെ തുടർന്നുണ്ടായ സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ജീവനക്കാരി ഒന്നാംപ്രതിയുടെ ബന്ധുവാണ് .ഇയാൾക്കെതിരെ ഇവർ ഇടുക്കി പോലീസ് സ്റ്റേഷനിൽ മുമ്പ് പരാതി നൽകിയിട്ടുള്ളതാണ്. ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണക്കാരൻ കടയുടമ ലൈജുവാണെന്നുള്ള  സംശയമാണ് സംഭവത്തിന് പിന്നിൽ. കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ലൈജുവിന്റെ കടയിലെ ജീവനക്കാരിക്കെതിരെ മൊഴി നൽകിയിരുന്നു. ആസിഡ് നല്കിയത് കടയിലെ ജീവനക്കാരിയാണെന്ന് പ്രതികൾ ആദ്യം പോലീസിന് മൊഴിനല്കി. അന്വേഷണത്തിൽ ഇത് കളവാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ സംശയം മൂലമാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു.റബ്ബർ ഷീറ്റ് ഉറയൊഴിക്കുവാനുപയോഗിക്കുന്ന വീര്യം കൂടിയ ഫോർമിക് ആസിഡ് ആണ് പ്രതികൾ കൃത്യത്തിന് ഉപയോഗിച്ചത്. പെരുമ്പാവൂരിൽ നിന്നാണ് പ്രതികൾ ആസിഡ് വാങ്ങിയത്.ഒന്നാംപ്രതി ജനീഷനൊപ്പം പാലക്കാട് ജോലി ചെയ്യുന്ന ആളാണ് രണ്ടാംപ്രതി രതീഷ്. കൃത്യം നടത്തുന്നതിന് മുൻകൂട്ടി തീരുമാനിച്ച്  ഇരുവരും ഒന്നിച്ചാണ്  ഇടുക്കിയിലെത്തിയത്.സംഭവദിവസം വൈകീട്ട് കടയിലെത്തി നിരീക്ഷണം നടത്തി.വീണ്ടും രാത്രി ഒമ്പതിന് ബൈക്കിൽ ടൗണിലെത്തി ലൈജു കടയടച്ച് വീട്ടിൽ പോകുന്നത് കാത്തുനിൽക്കുകയായിരുന്നു. 

മെഡിക്കൽ സ്റ്റോർ പൂട്ടി ലൈജു കാറിൽ തിരികെ പോയതിനു ശേഷം പ്രതികൾ പിന്നാലെ പിന്തുടർന്നെത്തി കൈയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു.  ജനീഷാണ് ആസിഡ് ഒഴിച്ചത്. രണ്ടാംപ്രതി രതീഷാണ് ബൈക്കോടിച്ചിരുന്നത് സംഭവത്തിനുശേഷം ചെറുതോണിയിലെത്തിയ പ്രതികൾ തടിയമ്പാട് റൂട്ടിൽ തിരികെ പോയി തുടർന്ന് ഒളിവിൽ പോവുകയായിരുന്നു രണ്ടാം പ്രതിയുടെ പേരിൽനെടുംകണ്ടം പോലീസ് സ്റ്റേഷനിൽ പോക്സോ കേസും അടിപിടി കേസും നിലവിലുണ്ട്.ഇവർ സംസ്ഥാനം വിട്ടു പോകുവാൻ പദ്ധതി ഇടുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. സംഭവ ദിവസം ചെറുതോണിയിൽ പുതുതായി ഒരാൾ എത്തിയ വിവരം പോലീസിന് ലഭിച്ചു. അന്വേഷണത്തിൽ ജനീഷിന്റെ സുഹൃത്താണെന്ന് മനസിലായി. സുഹൃത്തിനെപ്പറ്റി ചോദിക്കാൻ ജനീഷിനെ സമീപിച്ചപ്പോൾ ഇയാളുടെ കാലിൽ പൊള്ളലേറ്റ പാട് കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

പ്രതികളെ തെളിവെടുപ്പിനായി വീട്ടിലും ആസിഡ് വാങ്ങിയ കടയിലും കൊണ്ടുപോയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും കൃത്യത്തിനുപയോഗിച്ച പൾസർ ബൈക്കും കണ്ടെടുത്തിട്ടുണ്ട് പ്രതികളുടെ പേരിൽ കാപ്പ ചുമത്തുമെന്നും ജില്ലാ പോലീസ് മേധാവി കുര്യാക്കോസ് പറഞ്ഞു പ്രതികൾ പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് ലൈജുവിന്റെ മൊഴിയെടുത്താലേ അറിയാൻ കഴിയുകയുള്ളൂ അതിനുള്ള രണ്ട് ദിവസം കൂടി കഴിയും. ഇടുക്കി  ഡിവൈ.എസ്.പി ബിനു ശ്രീധർ, കഞ്ഞിക്കുഴി സി.ഐ സാം ജോസ്, കരിമണൽ സി.ഐ  ടി.എസ് ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച 14 അംഗ സ്പെഷ്യൽ ടീമാണ്  പ്രതികളെ പിടികൂടിയത്.

Eng­lish Summary;Acid attack on med­ical store own­er; Two peo­ple were arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.