19 December 2024, Thursday
KSFE Galaxy Chits Banner 2

മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ്;കുറ്റക്കാർക്കെതിരെ നടപടി വേണം: കാനം

Janayugom Webdesk
അമ്പലപ്പുഴ
November 7, 2021 10:15 pm

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറി ഉത്തരവിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും രാഷ്ട്രീയ നേതൃത്വം ഈ കാര്യം ഗൗരവമായി പരിഗണിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമാണ്. ഇതിലെ ഉത്തരവാദികളെ കണ്ടെത്തണം. ഉദ്യോഗസ്ഥർ തന്നെ തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം. 

ഇന്ധന നികുതി കേരളം കുറക്കേണ്ടതില്ല. കേരളത്തിൽ ആറ് വർഷമായി നികുതി കൂടിയിട്ടില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നതിനേക്കാൾ നികുതി ഒരു ശതമാനം കുറവാണ് ഇപ്പോൾ കേരളത്തിലുള്ളത്. നികുതി കൂട്ടിയവരാണ് കുറയ്ക്കേണ്ടത്. ജി സുധാകരനെതിരായ നടപടി സിപിഐ എമ്മിന്റെ ആഭ്യന്തര കാര്യമായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
eng­lish sum­ma­ry; action should be tak­en against the cul­prits in Mul­laperi­yar issu; Kanam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.