17 March 2025, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 16, 2024
December 6, 2024
November 28, 2024
September 18, 2024
September 16, 2024
September 10, 2024
May 27, 2024
February 21, 2024
January 19, 2024

ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി,ചോദ്യം ചെയ്യുന്നത് വീഡിയോ ക്യാമറയിൽ പകർത്തും

Janayugom Webdesk
കൊച്ചി
January 23, 2022 9:31 am

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടന്‍ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി.ദിലീപിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ആദ്യം ദിലീപിനെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ചോദ്യം ചെയ്യുന്നത് മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും.

കൂടാതെ ചോദ്യം ചെയ്യലിനായി മറ്റ്‌ രണ്ട് പ്രതികൾ കൂടി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപിന്റെ ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് എത്തിയത്.ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യും. ഇതിനായി ഉദ്വോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചു. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.
Eng­lish Sum­ma­ry : Actor Dileep arrives at Crime Branch office in case of try­ing to endan­ger the inves­ti­gat­ing officers
you may also like this video

YouTube video player

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.