16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 25, 2024
October 21, 2024
October 14, 2024
October 14, 2024
September 26, 2024
September 13, 2024
July 17, 2024
July 11, 2024
July 8, 2024

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണം

Janayugom Webdesk
കൊച്ചി
February 1, 2022 10:19 pm

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് തീരുമാനം. മാർച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. 

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ അവസാനിപ്പിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. 

നിലവിൽ ഈ മാസം 16 ആണ് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി. എന്നാൽ വിചാരണ കാലയളവ് നീട്ടണമോ എന്ന ആവശ്യം ഉന്നയിക്കേണ്ടത് വിചാരണ കോടതിയാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഈ ആവശ്യം തള്ളിയിരുന്നു. തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം ഒന്നിന് സമർപ്പിക്കാൻ ഉത്തരവിട്ട സാഹചര്യത്തിൽ വിചാരണ കാലയളവ് നീട്ടണം എന്നാവശ്യപ്പെട്ട് വിചാരണ കോടതി താമസിയാതെ സുപ്രീം കോടതിയെ സമീപിക്കും. 

ENGLISH SUMMARY:Actress assault case: Fur­ther inves­ti­ga­tion should be com­plet­ed with­in a month
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.