22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 14, 2024
November 9, 2024
November 7, 2024
November 5, 2024
October 28, 2024
October 16, 2024
October 14, 2024
October 10, 2024
October 10, 2024

നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം

Janayugom Webdesk
കൊച്ചി
August 30, 2022 8:57 pm

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ ആവശ്യങ്ങളിൽ ആക്ഷേപം സമർപ്പിക്കാൻ നടൻ ദിലീപിന് വ്യാഴാഴ്ച വരെ സമയം നൽകി. 

വിചാരണക്കോടതി മാറ്റണമെന്നും വിചാരണ സ്റ്റേ ചെയ്യണമെന്നുമുള്ള അതിജീവിതയുടെ ആവശ്യങ്ങളിൽ അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി വാദം കേട്ടത്. മുതിർന്ന അഭിഭാഷകരെ മാത്രമാണ് കോടതിമുറിയിൽ പ്രവേശിപ്പിച്ചത്. കോടതിക്ക് പുറത്ത് കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകി. 

മുദ്രവച്ച കവറിൽ കൈമാറാമെന്ന് സർക്കാർ ഉറപ്പ് നൽകി. ആക്ഷേപം സമർപ്പിക്കാൻ നടൻ ദിലീപിന്റെ അഭിഭാഷകൻ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വ്യാഴാഴ്ച വരെ സമയം നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹർജി. അതിജീവിത നേരത്തെ തന്നെ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. 

Eng­lish Sum­ma­ry: Actress assault case; The High Court direct­ed to hand over the infor­ma­tion in the inves­ti­ga­tion report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.