നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം റിപ്പോര്‍ട്ട്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന് അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണ് സംഭാഷണത്തിലുള്ള ശബ്ദമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നാല്പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിക്ക് കൈമാറി. ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
English Summary: actress attack case forensic test report of dileeps voice recordings
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.