30 March 2025, Sunday
KSFE Galaxy Chits Banner 2

നടി ഹൻസിക വിവാഹിതയാകുന്നു

Janayugom Webdesk
October 17, 2022 8:50 am

തെന്നിന്ത്യൻ നടി ഹൻസിക മോട്‌വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം ഡിസംബറിൽ ആകും വിവാഹമെന്നുമാണ് റിപ്പോര്‍ട്ട്. ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചാകും ചടങ്ങുകൾ നടക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വരനെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ജയ്പൂർ കൊട്ടാരത്തിൽ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ നടിയുടെയോ ബന്ധുക്കളുടെയോ ഭാ​ഗത്തുനിന്നും ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

ഇക്കഴിഞ്ഞ ജൂലൈയിൽ തന്റെ 50ാമത്തെ ചിത്രം ‘മഹാ‘യുടെ റിലീസുമായി ബന്ധപ്പെട്ട് ഹൻസിക പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. തെലുഗു ചിത്രം അല്ലു അർജുൻ നായകനായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.

Eng­lish Sum­ma­ry: Actress Han­si­ka is get­ting married
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.