രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ ദേശിയ ഗാനത്തിന്റെ പാടാത്ത ഭാഗങ്ങള്‍ ന്യത്ത രൂപത്തില്‍ അവതരിപ്പിക്കാനൊരുങ്ങി നടി പത്മപ്രിയ. ഭരതനാട്യം, ജാസ് മ്യൂസിക്കിൽ ഒരു രാഷ്ട്ര്യം എന്ന ആശയത്തിലൂടെയാണ് ന്യത്തം അവതിപ്പിക്കുന്നത്. പിണറായി പെരുമയുടെ ഒമ്പതാം നാളായ ശനിയാഴ്ച പിണറായി കൺവെൻഷൻ സെന്ററിനടുത്തുള്ള ഓപ്പൺ ഓഡിറ്റോറിയത്തിലാണ് ഭരതനാട്യം.
സ്വാതന്ത്രം ലഭിച്ച് വര്‍ഷങ്ങള്‍ക്കുശേഷവും ഇന്ത്യയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും ദരിദ്രരാണ് .ലിംഗഭേദവും മനുഷ്യത്വവും താഴ്ന്ന നിലയിലാണ്. ബ്രിട്ടീഷുകാരില്‍ നിന്നും ഇത്രയധികം വീര്യത്തോടെ സ്വാതന്ത്രം നേടിയ ഒരു രാജ്യത്തില്‍ ഇത് എന്തുകൊണ്ട്… ഇത്തരം ചോദ്യങ്ങളാണ് ഭരതനാട്യത്തില്‍ നൃത്ത രൂപത്തില്‍ അവതരിപ്പിക്കുന്നത്. നിന്നൈ ചരണ്‍ അടന്തേന്‍ ഒരു ഭാരതീയര്‍ കവിത എന്നിവയാണ് പ്രധാന ഇനങ്ങളായി അവതരിപ്പിക്കുന്നത്. ന്യത്ത സംവിധാനം ശ്രേയസി ഗോപിനാഥ്. സന്തോഷ് നായര്‍, പത്മപ്രിയജാനകിരാമന്‍ എന്നിവരാണ് നൃത്തം അവതരിപ്പിക്കുന്നത്.
ആദ്യമായാണ് ജാസ് സംഗീതത്തിനൊപ്പം ഭരതനാട്യം വേദിയിലെത്തിക്കുന്നത്. ജനഗണമനയില്‍ പാടാത്ത 4 ഭാഗങ്ങളാണ് നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നത്. ഇത് മനോഹരമായ ഒരു തീരുമാമാനണെന്നും നടി പത്മപ്രിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് പരിപാടി. പിണറായി പെരുമയുടെ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, പത്മപ്രിയയുടെ സഹ നര്‍ത്തകി ശ്രേയസി, കക്കോത്ത് രാജന്‍, ഒ. വി ജനാര്‍ദ്ധനന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
English Summary: Actress Padmapriya is all set to take the stage in the form of Janaganamana Jazz
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.