22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
October 28, 2024
October 9, 2024
September 29, 2024
September 9, 2024
August 8, 2024
July 25, 2024
July 14, 2024
June 26, 2024
June 16, 2024

മോഡി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണനം; ബിപിസിഎല്ലിനായി അദാനി ഗ്രൂപ്പും രംഗത്ത്

Janayugom Webdesk
November 11, 2021 1:59 pm

പൊതുമേഖല സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വെയ്ക്കുന്ന മോഡി സര്‍ക്കാരിന്‍റെ നടപടികള്‍ തുടരുന്നു. സ്വദേശ പ്രസ്ഥാനം പറഞ് അധികാരത്തില്‍ എത്തിയവര്‍ സര്‍വതും സ്വകാര്യമേഖലക്ക് നല്‍കുന്ന സമീപനമാണ് സ്വീകരിച്ചു പോരുന്നത്. അതിലെ ഒടുവിലത്തെ ഉദാഹരണമാണ് ബിപിസിഎല്‍. മോഡി സർക്കാർ വിൽപ്പനയ്‌ക്ക്‌ വച്ച പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത്‌ പെട്രോളിയം കോർപറേഷനിൽ (ബിപിസിഎൽ) കണ്ണുവച്ച്‌ അദാനി ഗ്രൂപ്പും രംഗത്ത്‌. മഹാരത്‌ന ഗണത്തിലുള്ള ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരി വില്‍ക്കുന്നത്‌. വേദാന്ത ഗ്രൂപ്പിനു പുറമെ സ്വകാര്യ ഓഹരിസ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ്‌, ഐ സ്‌ക്വയേർഡ്‌ എന്നിവയാണ്‌ ലേലത്തിൽ പങ്കാളിയായത്‌. 

മോദിയുടെയും അമിത്‌ ഷായുടെയും അടുപ്പക്കാരനായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്‌ ഇതില്‍ പങ്കെടുത്തിരുന്നില്ല. എന്നാൽ, ലേലത്തിൽ പങ്കെടുത്ത രണ്ടു കമ്പനിയെ പങ്കാളിത്ത വാഗ്‌ദാനവുമായി അദാനി ഗ്രൂപ്പ്‌ കഴിഞ്ഞ ദിവസം സമീപിച്ചു. അപ്പോളോയെയും ഐ സ്‌ക്വയേർഡിനെയുമാണ്‌ സമീപിച്ചത്‌.റിലയൻസ്‌ ഗ്രൂപ്പുമായുള്ള മത്സരത്തിന്റെ ഭാഗമായി പെട്രോകെമിക്കൽ മത്സരരംഗത്തേക്ക്‌ കടക്കുന്നതായി ജൂലൈ 30ന്‌ അദാനി ഗ്രൂപ്പ്‌ പ്രഖ്യാപിച്ചിരുന്നു. അദാനി പെട്രോകെമിക്കൽസ്‌ ലിമിറ്റഡ്‌ സ്ഥാപിക്കുകയും ചെയ്‌തു. എന്നാൽ, നിലവിൽ എണ്ണശുദ്ധീകരണശാലകളൊന്നും അദാനി ഗ്രൂപ്പിന്‌ സ്വന്തമായില്ല. ഈ കുറവ്‌ പരിഹരിക്കുന്നതിനാണ്‌ മുംബൈ, കൊച്ചി, ബിന എന്നിവിടങ്ങളിൽ ശുദ്ധീകരണശാലകളുള്ള ബിപിസിഎല്ലിനെ അദാനി നോട്ടമിട്ടത്‌. 

ലേലത്തിന്‌ യോഗ്യരായ കമ്പനികൾക്ക്‌ അന്തിമ തുക പറയുന്നതിനുമുമ്പായി പുതിയ പങ്കാളികളെ കൊണ്ടുവരികയോ പങ്കാളികളെ മാറ്റുകയോ ചെയ്യാം. ഈ പഴുതിലൂടെയാണ്‌ അദാനിയുടെ നുഴഞ്ഞുകയറ്റ ശ്രമം. വമ്പൻ പൊതുമേഖലാ സ്ഥാപനമായതിനാൽ ബിപിസിഎല്ലിനായി ഒരു ലക്ഷം കോടിയോളം രൂപ മുടക്കേണ്ടിവരും. അതിനാല്‍ അപ്പോളോയും ഐ സ്‌ക്വയേർഡും പങ്കാളികളെ തേടുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാൽ, അദാനി ഗ്രൂപ്പ്‌ വാഗ്‌ദാനവുമായി എത്തിയത്‌ രണ്ടു സ്ഥാപനവും സ്ഥിരീകരിച്ചിട്ടില്ല.
eng­lish summary;Adani group is try­ing to by Bharat Petro­le­um Corporation
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.