19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 22, 2024
December 29, 2023
December 2, 2023
October 8, 2023
September 30, 2023
September 15, 2023
September 10, 2023
September 5, 2023
September 3, 2023
September 2, 2023

ആദിത്യ എല്‍ 1 കൗണ്ട് ഡൗണ്‍ ഇന്ന് തുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
September 1, 2023 8:12 am

ഐ എസ് ആർഒയുടെ സൂര്യപര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ 1 നാളെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. വിക്ഷേപണത്തിന് ആദിത്യ തയ്യാറായതായി ഐഎസ് ആര്‍ഒ അറിയിച്ചു. സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50ന്‌ പിഎസ്എൽവി സി 57 റോക്കറ്റിലാണ് പേടകം കുതിക്കുന്നത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലാഗ്റാഞ്ച് പോയിന്റിൽ നിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലാഗ്റാഞ്ച് പോയിന്റ്‌. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയിൽ എത്തുക. ഏഴ്‌ പരീക്ഷണ ഉപകരണങ്ങളാണ്‌ ആദിത്യയിലുള്ളത്. സൗരവാതങ്ങൾ, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണ എന്നിവയെ ആദിത്യ‑എല്‍ 1 നിരീക്ഷിക്കും.

ദേശീയ സ്ഥാപനങ്ങളുടെ സഹായത്തോടെ തദ്ദേശീയമായാണ് ആദിത്യ‑എല്‍1 വികസിപ്പിച്ചിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ആണ് വിസിബിള്‍ എമിഷൻ ലൈൻ കൊറോണോഗ്രാഫ് എന്ന പേലോ‍ഡ് വികസിപ്പിച്ചിരിക്കുന്നത്. സോളാര്‍ അള്‍ട്രാവൈലറ്റ് ഇമേജര്‍ പേലോഡ് വികസിപ്പിച്ചത് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്റ് അസ്ട്രോഫിസിക്സ് ആണ്. യുവി പേലോഡ് ഉപയോഗിച്ച് ക്രോമോസ്ഫിയര്‍ നിരീക്ഷിക്കാനും കൊറോണയെ നിരീക്ഷിക്കാനും ആദിത്യ‑എല്‍1ന് ആകും. എകസ്റേ പേലോഡ് ഉപയോഗിച്ച് സൗരജ്വാലയെ നിരീക്ഷിക്കാനും ആദിത്യയ്ക്കാകും. കാന്തിക മണ്ഡലങ്ങളേയും ഊര്‍ജ കണങ്ങളെയും നിരീക്ഷിക്കാനും പേലോഡുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Aditya L1 Mission
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.