5 May 2024, Sunday

Related news

April 28, 2024
April 22, 2024
December 29, 2023
December 2, 2023
November 10, 2023
October 8, 2023
September 30, 2023
September 15, 2023
September 10, 2023
September 5, 2023

സൂര്യനിലേക്കടുത്ത് ആദിത്യ എല്‍1

Janayugom Webdesk
മുംബെെ
December 29, 2023 9:09 pm

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി ആറിന് എൽ1 പോയിന്റിലേക്ക് എത്തുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഇതിനുള്ള സമയം കൃത്യമായി ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 125 ദിവസങ്ങൾ കൊണ്ട് ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം നിര്‍ദിഷ്ടസ്ഥാനമായ ലാഗ്രാഞ്ച് പോയിന്റി(എൽ1) ലേക്ക് എത്തുന്നത്. 

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ ശക്തികൾ തുല്യമായ ബഹിരാകാശത്തെ തന്ത്രപ്രധാനമായ സ്ഥലമാണ് എൽ1. ഇത് ഉപഗ്രഹത്തെ ഒരിടത്തുതന്നെ നിലയുറപ്പിക്കാനും തടസമില്ലാതെ സൂര്യനെ നിരീക്ഷിക്കാനും ആദിത്യ എൽ1നെ സഹായിക്കും. എൽ‑1 മുതൽ എൽ 5 വരെ അഞ്ച് പോയിന്റുകളാണ് ഉള്ളത്. ഇവയിൽ, ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതാണ് എൽ‑1,എൽ‑2 പോയിന്റുകൾ. എല്‍1ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക. 

സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയുൾപ്പെടെയുള്ള വിവിധ വശങ്ങൾ നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഏഴ് പേലോഡുകൾ പേടകത്തിൽ സ്ഥാപിച്ചിട്ടുണ്ട്. നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും. 

Eng­lish Summary;Aditya L1 near the Sun
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.