13 May 2024, Monday

Related news

April 22, 2024
December 29, 2023
December 2, 2023
October 8, 2023
September 30, 2023
September 15, 2023
September 10, 2023
September 5, 2023
September 3, 2023
September 2, 2023

ആദിത്യ എല്‍1: ആരോഗ്യവാന്‍, സഞ്ചാരപഥം ക്രമീകരിക്കല്‍ വിജയം

Janayugom Webdesk
ന്യൂഡല്‍ഹി
October 8, 2023 8:38 pm

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 സഞ്ചാരപഥം ക്രമീകരിക്കല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. വെള്ളിയാഴ്ചയാണ് പേടകം 16 സെക്കന്‍ഡ് നീണ്ട സഞ്ചാര പഥം ക്രമീകരിക്കല്‍ അഥവാ ട്രജക്ടറി കറക്ഷൻ മാനുവര്‍(ടിസിഎം) പൂര്‍ത്തിയാക്കിയത്. ആരോഗ്യത്തോടെ യാത്ര തുടരുന്നുവെന്നും ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് 1 ഇന്‍സര്‍ഷന്‍ (ടിഎല്‍1ഐ)ദൗത്യത്തിന് ശേഷമാണ് സഞ്ചാര പഥം ക്രമീകരിച്ചതെന്നും ഐഎസ്ആര്‍ഒ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. 

പേടകം ലഗ്രാഞ്ചിയൻ 1(എല്‍ 1)ന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷനിലേക്ക് ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നുവെന്ന് സ്ഥിരീക്കാൻ സഞ്ചാര പഥം ക്രമീകരിക്കലിലൂടെ സാധിച്ചു. ആദിത്യ എല്‍1 അതിന്റെ യാത്ര തുടരുന്നതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാഗ്നോമീറ്റര്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകും. പേടകം മുൻ നിശ്ചയിച്ച പ്രകാരം തന്നെ പ്രവര്‍ത്തിക്കുന്നതായും ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടരുന്നതായും ഐഎസ്ആര്‍ഒ അറിയിച്ചു. 

ഇതുവരെയുള്ള യാത്രയില്‍ ആദിത്യ നാല് ഭ്രമണപഥം ഉയര്‍ത്തല്‍ ദൗത്യങ്ങളും ഒരു ടിഎല്‍1ഐയും പൂര്‍ത്തിയാക്കി. ആദിത്യ എല്‍1 ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പേടകത്തിലെ സ്റ്റെപ്‌സ് (സുപ്ര തെര്‍മല്‍ ആന്റ് എനെര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്‌പെക്ട്രോമീറ്റര്‍) എന്ന ഉപകരണം ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെയുള്ള അത്യുഷ്ണവും ഊര്‍ജവുമുള്ള അയോണുകള്‍, ഇലക്ട്രോണുകള്‍ എന്നിവയെ അളക്കാൻ ആരംഭിച്ചിട്ടുണ്ട്. ഭൂമിയെ വലംവയ്കക്കുന്ന കണങ്ങളുടെ സ്വഭാവം മനസിലാക്കാൻ ഈ വിവരങ്ങള്‍ സഹായിക്കും. 

ചന്ദ്രയാൻ 3ന്റെ ദക്ഷിണ ധ്രുവത്തിലെ ലാൻഡിങ്ങിന് ശേഷം സെപ്റ്റംബര്‍ രണ്ടിനാണ് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം അകലെയുള്ള എല്‍ 1ലാകും പേടകത്തെ എത്തിക്കുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളില്‍ ഒന്നാണ് ഇത്.

Eng­lish Summary:Aditya L1: Healthy, Tra­jec­to­ry Success
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.