20 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 22, 2024
May 22, 2024
May 14, 2024
March 28, 2024
March 6, 2024
February 15, 2024
February 1, 2024
January 18, 2024
January 9, 2024

ലക്ഷ്വദ്വീപിലെ ഭൂമി വൻതോതിൽ ഏറ്റെടുത്തു സ്വകാര്യ സംരംഭകർക്ക്‌ മറിച്ചുവിൽക്കാൻ അഡ്‌മിനിസ്‌റ്റേറ്റർ ശ്രമിക്കുന്നു : മുഹമ്മദ്‌ ഫൈസൽ എംപി

Janayugom Webdesk
കൊച്ചി
March 31, 2022 6:30 pm

ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ ഭൂമി സ്വകാര്യ സംരഭകർക്കായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഏറ്റെടുക്കുന്നതായി ആരോപണം. 52.3 ലക്ഷം സ്വകയർ മീറ്റർ ഭൂമിയാണ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ലക്ഷദ്വീപ് പഞ്ചായത്തിനെയും ജനപ്രതിനിധികളെയും അറിയിക്കാതെ സ്വന്തമായി തീരുമാനമെടുക്കുകയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേല്‍ ചെയ്യുന്നതെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആരോപിച്ചു.

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. ആൾ പാർപ്പില്ലാത്ത ദ്വീപ് സമൂഹങ്ങൾക്ക് പുറമേ ആളുകൾ താമസിക്കുന്ന ഭൂമിയും ഏറ്റെടുക്കുന്ന ലിസ്റ്റിലുണ്ട്. തങ്ങൾക്ക് കിടപ്പിടം നഷ്ടപ്പെടുന്നതിന് പുറമേ ദ്വീപ് തന്നെ വിട്ടു പോകേണ്ടിവരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ദ്വീപ് സമൂഹത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് എം പി ലഹളക്ക് ആഹ്വാനം ചെയ്യുന്നു എന്ന പേരിലാണ്. പാർലമെന്റിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

ദ്വീപിലെ ജനതയ്ക്ക് കിട്ടി കൊണ്ടിരുന്ന തൊഴിലവസരങ്ങൾ ഭരണകൂടം ഇല്ലാതാക്കുകയാണ്. 2400 തസ്തികകളാണ് ഇല്ലാതാക്കിയത്. ജനങ്ങളുടെ വരുമാനത്തിൽ രണ്ടര കോടിയുടെ കുറവാണ് വന്നിട്ടുള്ളത്. ദ്വീപിൽ നടപ്പിലായിരുന്ന ഇൻഷ്വറൻസ് പദ്ധതി ഇല്ലാതാക്കി ആയുഷ്മാൻ പദ്ധതി നടപ്പിലാക്കിയതോടെ ജനം ദുരിതത്തിലാണ്. കേരളത്തിലേയും മംഗലാപുരത്തേയും പ്രധാന ആശുപത്രികൾ ഈ പദ്ധതി അംഗീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം ദ്വീപിൽ നടന്നെ ഐഒസി പമ്പ് ഉദ്ഘാടന പരിപാടി തന്റെ സ്വകാര്യ പദ്ധതിയാക്കാനും പ്രഫുല്‍ ഖോട പട്ടേൽ ശ്രമിച്ചതായി ആരോപണമുണ്ട്.

Eng­lish summary;Administrator seeks mas­sive acqui­si­tion of land in Lak­shad­weep to sell it to pri­vate entre­pre­neurs: Mohammed Faisal MP

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.