22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
November 19, 2024
November 3, 2024
July 10, 2024
July 2, 2024
June 1, 2024
May 27, 2024
May 13, 2024
May 7, 2024

കല്യാണം കഴിഞ്ഞു അഞ്ചു മാസമായിട്ടും ഭാര്യ മിണ്ടുന്നില്ല; ഭാര്യയെ കാമുകനൊപ്പം അയച്ച് ഭര്‍ത്താവ്

Janayugom Webdesk
November 1, 2021 4:29 pm

ഉത്തര്‍പ്രദേശില്‍ കല്യാണം കഴിഞ്ഞ് അഞ്ചുമാസത്തിന് ശേഷം ഭാര്യയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച് യുവാവ്.
കല്യാണത്തിന് ശേഷം തന്നോട് അകലം പാലിക്കുന്ന ഭാര്യയുടെ പെരുമാറ്റം യുവാവിനെ അസ്വസ്ഥനാക്കി. തുടര്‍ന്ന് തുറന്നുചോദിച്ചപ്പോള്‍ കാമുകനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം യുവതി പ്രകടിപ്പിക്കുകയായിരുന്നു. 

കാന്‍പൂരിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പങ്കജ് ശര്‍മ്മ മെയ് മാസത്തിലാണ് വിവാഹം ചെയ്തത്. കല്യാണത്തിന് ശേഷം യുവതി തന്നോട് അടുപ്പം കാണിക്കാതെ അകലം പാലിച്ചതായി പങ്കജ് ശര്‍മ്മ പറയുന്നു. ആരോടും യുവതി മിണ്ടാറില്ല. തുടര്‍ന്ന് എന്താണ് കാര്യമെന്ന് അറിയാന്‍ തുറന്നുചോദിപ്പോള്‍ കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് യുവതി വെളിപ്പെടുത്തിയതായി പങ്കജ് ശര്‍മ്മ പറയുന്നു.
ഇക്കാര്യം പങ്കജ് വീട്ടുകാരോട് പറഞ്ഞു. ആദ്യം യുവതിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ ആഗ്രഹത്തില്‍ യുവതി ഉറച്ചുനിന്നു. വിഷയം ഗാര്‍ഹിക പീഡന സെല്ലിന് മുന്നിലെത്തി. ഇവിടെ വച്ചും യുവതി ആഗ്രഹത്തില്‍ ഉറച്ചുനിന്നു. ഇതോടെ കാമുകനൊപ്പം ഒരുമിച്ച് താമസിക്കാന്‍ യുവതിയെ പങ്കജ് ശര്‍മ്മ അനുവദിക്കുകയായിരുന്നു. കല്യാണത്തിന് വേണ്ട ക്രമീകരണങ്ങളും ഒരുക്കിയത് പങ്കജാണ്.
Eng­lish summary;after Five months of mar­riage Hus­band send­ing wife with lover
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.