ഇടതുപക്ഷ കർഷകത്തൊഴിലാളി സംഘടനകളുടെ ആഹ്വാനമനുസരിച്ച് സംസ്ഥാനത്ത് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബികെഎംയു, കെഎസ്‌കെടിയു സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുക, 200 ദിവസത്തെ തൊഴിലും 600 രൂപ വേതനവും ഉറപ്പാക്കുക, 55 വയസിന്മേൽ പ്രായമുള്ള കർഷകത്തൊഴിലാളികൾക്കെല്ലാം പ്രതിമാസം 5000 രൂപ പെൻഷൻ നല്കുക, ഭൂപരിഷ്കരണം രാജ്യത്താകെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം.
കൊല്ലത്ത് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ബികെഎംയു ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മയിലും തൃശൂർ ഏജീസ് ഓഫീസ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കൃഷ്ണനും മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് എ കെ ചന്ദ്രനും കട്ടപ്പനയില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ കെഎസ്‍കെടിയു സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രനും ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലന്‍, കണ്ണൂരില്‍ ആനാവൂര്‍ നാഗപ്പന്‍, കോട്ടയത്ത് എ ഡി കുഞ്ഞച്ചൻ, ആലപ്പുഴയില്‍ പി കെ ബിജു, വയനാട് കൽപറ്റയില്‍ വി കെ രാജൻ, പത്തനംതിട്ടയില്‍ എൻ രവീന്ദ്രൻ, കാഞ്ഞങ്ങാട് കെ കെ ദിനേശൻ, പാലക്കാട് ദേവദർശൻ, കോഴിക്കോട്ട് സിപിഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
English Summary: Agricultural workers march to central government offices
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.