13 May 2024, Monday

Related news

November 16, 2023
November 9, 2023
November 3, 2023
October 10, 2023
September 18, 2023
September 8, 2023
August 3, 2023
July 25, 2023
July 16, 2023
July 4, 2023

എഐ കാമറ: റോഡ് അപകട മരണനിരക്ക് ഗണ്യമായി കുറഞ്ഞു

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
July 4, 2023 11:41 pm

എഐ കാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗതമന്ത്രി ആന്റണി രാജു. 2022 ജൂണില്‍ സംസ്ഥാനത്ത് 3,714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4,172 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എ ഐ കാമറ സ്ഥാപിച്ച ശേഷം ഈ വര്‍ഷം ജൂണില്‍ റോഡപകടങ്ങള്‍ 1,278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1,468 ആയും കുറഞ്ഞു. കാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു. കാമറകളുടെ പ്രവർത്തന അവലോകനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ജൂലൈ മൂന്ന് വരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്തു. 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയും ചെയ്തു. 1,04,063 ചെല്ലാനുകൾ തപാലിൽ അയച്ചിട്ടുണ്ട്. 206 വിഐപി വാഹനങ്ങളും നിയമലംഘനത്തിന് കാമറയില്‍ കുരുങ്ങി.
കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ വെരിഫിക്കേഷനിലെ കുടിശിക പൂര്‍ത്തിയാക്കുവാന്‍ കെൽട്രോണിനോട് നിർദേശിച്ചതായി മന്ത്രി പറഞ്ഞു. 

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ (73,887). സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് (30,213), കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-(57,032), കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- (49,775), മൊബൈൽ ഫോൺ ഉപയോഗം (1,846), ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് (1,818) തുടങ്ങിയവയാണ് ജൂൺ അഞ്ച് മുതൽ ജൂലൈ മൂന്ന് വരെ കണ്ടെത്തിയത്.
നിരപരാധികൾ പിഴ ഒടുക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോണിട്ടറിങ് കമ്മിറ്റി രൂപീകരിക്കുവാന്‍ റോഡ് സേഫ്റ്റി കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ എന്‍ഐസി വാഹന്‍ സോഫ്റ്റ്‍വേറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവയുടെ നിയമലംഘനങ്ങള്‍ക്കു കൂടി പിഴ ഈടാക്കും.
പുതുക്കിയ വാഹന വേഗപരിധിയുടെയും പാര്‍ക്കിങ് സ്ഥലങ്ങളുടെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഇന്ന് ചേരുമെന്നും മന്ത്രി പറഞ്ഞു. 

ഒരു മാസത്തിനിടെയിലെ ഗതാഗത നിയമലംഘനങ്ങള്‍ 

ഹെൽമറ്റ് ധരിക്കാത്ത യാത്ര — 73,887
കൂടുതൽ തിരുവനന്തപുരം-19,482
കുറവ് വയനാട് ‑419
ഹെൽമറ്റില്ലാത്ത പിന്‍സീറ്റ് യാത്ര — 30,213
കൂടുതൽ തിരുവനന്തപുരം
കുറവ് വയനാട്
ഡ്രൈവിങ് സീറ്റിൽ ബെൽറ്റ്
ധരിക്കാത്തത് — 49,775
കൂടുതൽ മലപ്പുറം-5,622
കുറവ് ഇടുക്കി-1,931
ഡ്രൈവറിന് വശത്തെ സീറ്റിൽ
ബെൽറ്റ് ധരിക്കാത്തത് — 57,032
കൂടുതൽ മലപ്പുറം-8,169
കുറവ് ഇടുക്കി-2,343
ഡ്രൈവിങ്ങിനിടെ മൊബൈൽ
ഫോൺ ഉപയോഗം — 1,846
കൂടുതൽ തിരുവനന്തപുരം-316
കുറവ് ഇടുക്കി-09
ഇരുചക്രവാഹനങ്ങളിലെ
മൂന്ന് പേരുടെ യാത്ര — 1,818
കൂടുതൽ തിരുവനന്തപുരം-441
കുറവ് കണ്ണൂർ‑15
വിഐപി വാഹനങ്ങൾ — 206

Eng­lish Sum­ma­ry: AI Cam­era: Road Acci­dent Death Rate Reduced Significantly

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.