എയർ മാർഷൽ എസ്‌കെ ഇന്ദോരിയ ദക്ഷിണ വ്യോമസേനയുടെ സീനിയർ എയർ സ്റ്റാഫ് ഓഫീസറായി ചുമതലയേറ്റു. 1986 ൽ ഭാരതീയ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസർ ആയി നിയമിതനായ അദ്ദേഹം വിവിധതരം യുദ്ധവിമാനങ്ങളും ട്രാൻസ്‌പോർട്ട് വിമാനങ്ങളും പറത്തിയിട്ടുണ്ട്. പ്രമുഖ വ്യോമസേന സ്ക്വാഡ്രന്റെ കമാൻഡിങ് ഓഫീസർ, ചണ്ഡീഗഡ് വ്യോമസേന താവളത്തിന്റെ എയർ ഓഫീസർ കമാൻഡിങ്, ഇന്റഗ്രേറ്റഡ് ഡിഫൻസ് സർവീസസ് ഹെഡ്ക്വാർട്ടേഴ്സിലെ അസിസ്റ്റന്റ് ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ടെക് ഇന്റ്) എന്നിങ്ങനെ പ്രധാനപ്പെട്ട തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിലെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം വ്യോമ സേന ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് ഓപ്പറേഷൻസ് (ട്രാൻസ്‌പോർട്ട് & ഹെലികോപ്റ്റർ) ആയിരുന്നു. എയർ മാർഷൽ എസ്‌കെ ഇന്ദോറിയ ഇന്തോനേഷ്യയിൽ നിന്നും ജോയിന്റ് സ്റ്റാഫ് ആൻഡ് കമാൻഡ് കോഴ്‌സും സെക്കന്ദരാബാദിലെ കോളജ് ഓഫ് എയർ വാർ ഫെയറിൽ നിന്ന് ഹയർ എയർ കമാൻഡ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. 1996‑ൽ വ്യോമ സേന മേധാവിയുടെയും 2015‑ൽ ആർമിയുടെ ട്രെയിനിങ് കമാൻഡ്, നോർത്തേൺ കമാൻഡ് മേധാവി എന്നിവരിൽ നിന്നും അദ്ദേഹത്തിന് കമന്റേഷൻ ലഭിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനു 2018‑ൽ രാഷ്ട്രപതിയിൽ നിന്നും അതിവിശിഷ്‌ട് സേവാ മെഡലും 2012 ൽ വായുസേന മെഡലും ലഭിച്ചിട്ടുണ്ട്.
english summary; Air Marshal SK Indoria takes charge
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.