14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 11, 2024
November 10, 2024
November 8, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024

എഐഎസ്എഫ് സംസ്ഥാന സമ്മേളനം സമാപിച്ചു: രാഹുൽരാജ് പ്രസിഡന്റ് കബീർ സെക്രട്ടറി

Janayugom Webdesk
ആലപ്പുഴ
April 19, 2022 11:11 pm

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റങ്ങൾക്ക് ഉതകുന്ന നിർദേശങ്ങളും ചർച്ചകളും പൂർത്തിയാക്കി എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. സമാപനദിവസമായ ഇന്നലെ ‘ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു, പി സി വിഷ്ണുനാഥ് എംഎൽഎ, മുൻമന്ത്രി കെ പി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്ത സെമിനാർ വാണിജ്യവൽക്കരണത്തിനെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്നും നിരീക്ഷിച്ചു. വിദ്യാഭ്യാസ മേഖലയിലെ മൂലധന ശക്തികളെ സഹായിക്കാനായുള്ള നയം രാജ്യത്ത് ഒട്ടേറെ പ്രതിസന്ധികൾക്ക് വഴിയൊരുക്കുമെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു സ്വാഗതവും വിപിൻദാസ് നന്ദിയും പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മോഡറേറ്ററായി. പ്രതിനിധി സമ്മേളനത്തെ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, റവന്യുമന്ത്രി കെ രാജൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.

രാഹുൽരാജ് പ്രസിഡന്റ് കബീർ സെക്രട്ടറി

ആലപ്പുഴ: എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റായി ആർ എസ് രാഹുൽരാജിനേയും സെക്രട്ടറിയായി പി കബീറിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. നന്ദു ജോസഫ്, എ ഷിനാഫ്, കണ്ണൻ എസ് ലാൽ, ടി ടി മീനൂട്ടി, നാദിറ മെഹ്റിൻ (വൈസ് പ്രസിഡന്റുമാർ), ആധിൻ എ, സി കെ ബിജിത്ത് ലാൽ, ബിപിൻ എബ്രഹാം, ശ്രേയ രതീഷ്, അസ്‌ലം ഷാ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് എഐഎസ്എഫ്

ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ സ്വരൂപിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തത് വിദ്യാര്‍ത്ഥികളില്‍ തെറ്റായ ചിന്താഗതികള്‍ ഉണ്ടാക്കുന്നുണ്ട്. സമൂഹത്തിലെ ആശങ്കാജനകമായ ഇത്തരം വിഷയങ്ങളെ അവഗണിക്കാന്‍ സാധിക്കില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: AISF State Con­fer­ence con­cludes: Rahul Raj Pres­i­dent Kabir Secretary

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.