22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 6, 2024
October 5, 2024
October 1, 2024
September 30, 2024

നിര്‍മ്മാണ തൊഴിലാളികളുടെ പ്രക്ഷോഭയാത്രകൾ സമാപിച്ചു

web desk
തിരുവനന്തപുരം
March 9, 2023 7:28 pm

മാർച്ച് 21 മുതല്‍ 25 വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ത്ഥം കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) സംഘടിപ്പിച്ച രണ്ട് മേഖലാ പ്രക്ഷോഭ ജാഥകള്‍ സമാപിച്ചു. മാര്‍ച്ച് ഒന്നിന് വടക്കന്‍ മേഖലാ ജാഥ കാസര്‍കോട് ചട്ടഞ്ചാലില്‍നിന്നും തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നുമാണ് പര്യടനമാരംഭിച്ചത്.

വടക്കൻ മേഖലാ ജാഥ തൃശൂർ ജില്ലയിലെ മാളയിലും തെക്കന്‍ മേഖലാജാഥ എറണാകുളം ജില്ലയിലെ പറവൂരിലുമാണ് സമാപിച്ചത്. പറവൂരിലെ സമാപന സമ്മേളനത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ കെ അഷ്റഫ്, കമലാ സുധാനന്ദൻ, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, കിസാൻ സഭാ ജില്ലാ സെക്രട്ടറി ഇ കെ ശിവൻ, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ടി എൻ ദാസ് എന്നിവർ സംസാരിച്ചു.

മാളയില്‍ വടക്കൻ മേഖലാജാഥ സമാപന സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍, കിസാന്‍സഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാർ, നിർമ്മാണ തൊഴിലാളി യൂണിയൻ നേതാവ് കെ കെ ഷെല്ലി എന്നിവർ സംസാരിച്ചു.

കെ വി കൃഷ്ണൻ ലീഡറായ വടക്കന്‍മേഖലാ ജാഥയില്‍ സി സുന്ദരൻ വൈസ് ക്യാപ്റ്റനും പി ശ്രീകുമാർ ഡയറക്ടറുമായിരുന്നു. എം എം റസാക്ക്, പി ശിവദാസ്, തങ്കമണി വാസുദേവൻ, സി എസ് സ്റ്റാലിൻ, ശ്രീജ സത്യന്‍ എന്നിവരായിരുന്നു അംഗങ്ങൾ.

സി പി മുരളി ലീഡറും സി വി ശശി വൈസ് ക്യാപ്റ്റനും ഡി അരവിന്ദ് ഡയറക്ടറുമായിരുന്ന തെക്കൻ മേഖലാജാഥയിൽ എൻ എസ് ശിവപ്രസാദ്, തങ്കമണി ജോസ്, ബി മോഹൻദാസ്, കെ ടി പ്രമോദ്, കെ വി ശ്രീജ എന്നിവരായിരുന്നു അംഗങ്ങള്‍.

 

Eng­lish Sam­mury: AITUC Con­struc­tion Work­ers Fed­er­a­tion State Jatha

 

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.