16 മുതൽ20 വരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി നാൽപ്പത്തിരണ്ടാം ദേശീയ സമ്മേളന നഗറിൽ ഉയർത്തുവാനുളള പതാക കയ്യൂരിൽ നിന്നും നാളെ പുറപ്പെടും. വൈകിട്ട് മൂന്നിന് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു ക്യാപ്റ്റനായ ജാഥയുടെ വൈസ് ക്യാപ്റ്റൻ എലിസബത്ത് അസീസ്സിയും ഡയറക്ടർ സി പി മുരളിയുമാണ്.
നേതാക്കളായ പി കെ നാസർ, അഡ്വ. ആര്‍ സജിലാൽ, ടി കെ സുധീഷ്, കവിതാ സന്തോഷ്, മഹിതാ മൂർത്തി എന്നിവർ ജാഥാ അംഗങ്ങളാണ്. 13ന് മൂന്നിന് കയ്യൂരിൽ നിന്നും ആരംഭിച്ച് വൈകിട്ട് അഞ്ചിന് പയ്യന്നൂർ, 14ന് രാവിലെ പത്തിന് കണ്ണൂർ, ഉച്ചയ്ക്ക് 12.30ന് തലശേരി, 3.30ന് വടകര, വൈകിട്ട് അഞ്ചിന് കൊയിലാണ്ടി, 15ന് രാവിലെ 9.30ന് ചേളാരി, 11ന് വളാഞ്ചേരി, 12.30ന് പട്ടാമ്പി, ഒരു മണി ഷൊർണൂർ, 2.30ന് തൃശൂർ, 3.30ന് ഇരിങ്ങാലക്കുട, 5.30ന് കൊടുങ്ങല്ലൂർ, 16ന് രാവിലെ ഒമ്പത് മണിക്ക് പറവൂർ, 10.30ന് കളമശേരി, 11.30ന് കുണ്ടന്നൂർ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രണ്ട് മണിക്ക് ജാഥ വയലാറിൽ എത്തും.
English Summary: AITUC National Conference
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.