9 January 2025, Thursday
KSFE Galaxy Chits Banner 2

എഐവൈഎഫ് സംസ്ഥാന സമ്മേളനം: ആവേശമായി ലൈവ് പെനാൽറ്റി ഷൂട്ടൗട്ട്

Janayugom Webdesk
കണ്ണൂർ
November 26, 2021 11:08 pm

ഡിസംബർ രണ്ട് മുതൽ നാല് വരെ കണ്ണൂരിൽ നടക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശവുമായി സംഘടിപ്പിച്ച ലൈവ് പെനാൽറ്റി ഷൂട്ടൗട്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ച രാവിലെ പുതിയതെരുവിൽ ചിറക്കൽ പഞ്ചായത്ത് അംഗം പി പ്രസാദ് ആദ്യ കിക്ക് എടുത്തതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് വൻകുളത്ത് വയലിലെ മത്സരത്തിന് ശേഷം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ വി പ്രശോഭ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി പി ഷൈജൻ, സി പി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഷൂട്ടൗട്ടിലെ വിജയികൾക്ക് തത്സമയം സമ്മാനങ്ങൾ വിതരണം ചെയ്തു. വാരം, കടലായി എന്നിവിടങ്ങളിലെ മത്സരത്തിന് ശേഷം കണ്ണൂർ സിറ്റിയിൽ നടന്ന സമാപന പരിപാടിയിൽ മുൻ ദേശീയ ഫുട്ബോൾ താരം കെ പി സൂന മുഖ്യാതിഥി ആയിരുന്നു. 

ENGLISH SUMMARY:AIYF State Conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.