23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

എംഎല്‍എമാരുമായി വന്നാല്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്ന് യുപി ഉപമുഖ്യമന്ത്രിമാര്‍ക്ക് അഖിലേഷ് യാദവിന്‍റെ ഓഫര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2022 1:06 pm

ഫെബ്രുവരിയില്‍ നടന്ന യുപി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തുടർച്ചയായ രണ്ടാം തവണയും ബിജെപിയായിരുന്നു അധികാരത്തിലെത്തിയത്. ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാറിന് ഭരണത്തുടർച്ച ലഭിച്ചെങ്കിലും 2017 ല്‍ ലഭിച്ച അമ്പതിലേറെ സീറ്റുകള്‍ നിലനിർത്താന്‍ പാർട്ടിക്ക് സാധിച്ചിരുന്നില്ല.

മറുവശത്ത് തനിച്ച് മത്സരിച്ച അഖിലേഷ് യാദവ് നയിച്ച എസ്പിയാവട്ടെ കഴിഞ്ഞ തവണത്തേതില്‍ നിന്നും 64 സീറ്റുകള്‍ കൂടുതല്‍ നേടി ആകെ സീറ്റ് നില 111 ആയി ഉയർത്തുകയും ചെയ്തു. തുടർന്നിങ്ങോട്ട് സംസ്ഥാനത്ത് ശക്താമായ പ്രതിപക്ഷമായി തുടരുന്നതിനിടയിലാണ് ബിജെപി ഉപമുഖ്യമന്ത്രിക്കാർക്ക് വലിയൊരു ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് അഖിലേഷ് യാദവ്. ആദിത്യനാഥ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിമാരായ കേശവ് മൗര്യയ്ക്കും ബ്രജേഷ് പതക്കിനും മുമ്പാകെയാണ് അഖിലേഷ് യാദവിന്റെ ഓഫർ. 100 എം എൽ എമാരുമായി വന്ന് മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കൂ എന്നാണ് പരസ്യമായി എസ്പി അധ്യക്ഷന്‍ ഇവരോട് പറഞ്ഞിരിക്കുന്നത്.

അതേസമയം അഖിലേഷിന്റെ പ്രസ്താവനയെ വെറും തമാശയെന്നാണ് ബി ജെ പി നേതൃത്വം വിശേഷിപ്പിച്ചത്.സംസ്ഥാനത്ത് 2 ഉപമുഖ്യമന്ത്രിമാരുണ്ട്. ഇരുവരും മുഖ്യമന്ത്രിയാകാനുള്ള അവസരം തേടുകയാണ്. അവർക്ക് ഒരു ഓഫർ നൽകാനും 100 എം‌ എൽ ‌എമാരെ ഇങ്ങോട്ട് കൊണ്ടുവന്നാല്‍ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം മുഖ്യമന്ത്രിയാകാനുള്ള അവസരമുണ്ട്, ഉത്തർപ്രദേശിലെ രാംപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.ഉപതിരഞ്ഞെടുപ്പ് റാലിയില്‍ മുതിർന്ന നേതാവ് അസം ഖാനെ വ്യാജ കേസുകളിലൂടെ ഉപദ്രവിച്ചെന്ന് ആരോപിച്ച് യുപി സർക്കാരിനെതിരെയും അഖിലേഷ് യാദവ് രൂക്ഷമായ വിമർശനം നടത്തി.

സമയത്തേക്കാൾ ശക്തനല്ല ആരും. ക്രൂരതകൾ ചെയ്യുന്നവരോട്, ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഒരു ഫയൽ എന്റെ മുന്നിൽ (മുഖ്യമന്ത്രിയായിരുന്നപ്പോള്‍) ഹാജരാക്കിയിട്ടുണ്ടെന്നും എന്നാൽ ഞങ്ങൾ സമാജ്‌വാദികളാണെന്നും ഞങ്ങൾ വെറുപ്പിന്റെ രാഷ്ട്രീയം പ്രയോഗിക്കുകയോ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്നും അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അഖിലേഷ് യാദവ് പറയുന്നു.ആദിത്യനാഥിനെതിരായ ആ ഫയല്‍ ഞാന്‍ മടക്കി അയക്കുകയാണ് ചെയ്തത്. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ അന്നത്തെ ഉദ്യോഗസ്ഥരോട് ചോദിച്ചാലും സത്യാവസ്ഥ അറിയാം. ഹൃദയമില്ലാത്തവരാകാൻ ഞങ്ങളെ നിർബന്ധിക്കരുത്.

ഞങ്ങൾ സർക്കാർ രൂപീകരിക്കുമ്പോൾ ഞങ്ങൾക്കും നിങ്ങൾക്കെതിരെ ഇതേ നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പി സ്ഥാനാർത്ഥിക്ക് വേണ്ടി അസം ഖാൻ, ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് എന്നിവർ വ്യാഴാഴ്ച രാംപൂരിൽ ഒരുമിച്ച് പ്രചാരണം നടത്തുകയായിരുന്നു അഖിലേഷ് യാദവ്. 2019ലെ വിദ്വേഷ പ്രസംഗ കേസിൽ എസ്പി എംഎൽഎ അസം ഖാനെ ഒക്ടോബർ 28ന് കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് രാംപൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

രാംപൂർ നിയോജക മണ്ഡലത്തിൽ നിന്ന് 10 തവണ വിജയിച്ച റെക്കോഡുള്ള മുതിർന്ന നേതാവാണ് അസംഖാന്‍. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ അടുത്ത അനുയായി കൂടിയായ അസിം റാസ ഖാനെയാണ് എസ്പി ഇത്തവണ മത്സരത്തിനായി രംഗത്തിറക്കിയിരിക്കുന്നത്. 1996 ഒഴികെ, 1980 മുതൽ റാംപൂരിലെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും അസം ഖാൻ മാത്രമാണ് വിജയിച്ചത്. മുൻ മന്ത്രി ശിവ് ബഹാദൂർ സക്‌സേനയുടെ മകൻ ആകാശ് സക്‌സേനയാണ് ബി ജെ പി സ്ഥാനാർത്ഥി.

Eng­lish Summary:
Akhilesh Yadav’s offer to UP Deputy Chief Min­is­ters to give CM post if they come with MLAs

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.