27 April 2024, Saturday

അക്ഷര മുത്തശ്ശി വിടവാങ്ങി

Janayugom Webdesk
പത്തനംതിട്ട
March 23, 2024 12:46 pm

സാക്ഷരത പഠിതാവ് സാറാ ഉമ്മൾ നിര്യാതയായി. 114 വയസായിരുന്നു. പഴകുളം മേട്ടുംപുറം പൊന്‍മാന കിഴക്കേതിലുള്ള സ്വവസതിയില്‍ വെച്ചായിരുന്നു മരണം. മദ്രസാ പഠനം മാത്രമുണ്ടായിരുന്ന സാറാ ഉമ്മാളെ പഴകുളം സ്വരാജ് ഗ്രന്ഥശാല നടത്തിയ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ 96-ാം വയസില്‍ കടമ്മനിട്ട പ്രൊഫസര്‍ വാസുദേവന്‍ പിള്ള മലയാളം എഴുതിച്ചു. 

തുടര്‍ന്ന് കേരള സംസ്ഥാന സാക്ഷരതാമിഷന്‍ നാലാം ക്ലാസ് തുല്യത അക്ഷരലക്ഷം സാക്ഷരതാ പദ്ധതി എന്നീ പഠനങ്ങളും ഡിജിറ്റല്‍ സാക്ഷരതയും അഭ്യസിച്ചു. ബാല്യം മുതലേ റംസാന്‍ വ്രതം മുടങ്ങാതെ അനുഷ്ഠിച്ച് വന്നിരുന്ന സാറാ ഉമ്മയുടെ നിര്യാണം വ്രതശുദ്ധിയോട് തന്നെയാണ്. ഭര്‍ത്താവ് – നിര്യാതനായ മുഹമ്മദ് മുസ്തഫാ റാവുത്തര്‍മക്കള്‍— നിര്യാതനായ അലിക്കുട്ടി റാവുത്തര്‍,നൂറുദീന്‍ റാവുത്തര്‍,ഖദീജാ ബീവി,ഉമ്മസല്‍മ്മ,ജമീല ബീവി,മരുമക്കള്‍: ഇബ്രാഹീം റാവുത്തര്‍, നബീസാബീവി, സലീനബീവി,ഇബ്രാഹീം റാവുത്തര്‍,ജലീലുദീന്‍

Eng­lish Summary:Akshara grand­moth­er passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.