27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 21, 2024
July 12, 2024
July 2, 2024
May 21, 2024
May 16, 2024
April 19, 2024
February 3, 2024
January 18, 2024
January 18, 2024
January 16, 2024

മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കണം: ആഗ്രഹം അറിയിച്ച് അക്ഷയ് കുമാർ

Janayugom Webdesk
August 9, 2022 8:03 pm

നടൻ മോഹൻലാലിനൊപ്പം മലയാളസിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് ബോളിവുഡ് താരം
അക്ഷയ് കുമാർ. പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രചാരണപരിപാടിയിൽ പങ്കെടുക്കവേ ഒരു മലയാളി ആരാധകന്റെ ചോദ്യത്തിനാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

ഒരുപാട് മലയാള സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റ് ആക്കിയിട്ടുള്ള താങ്കൾ എന്നാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായാണ് തനിക്ക് മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന ആ​ഗ്രഹം അക്ഷയ് കുമാർ പ്രകടിപ്പിച്ചത്.

“എനിക്കൊരു മലയാളം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. തമിഴിൽ ഞാൻ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നഡയിലും അഭിനയിച്ചു. ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം. മോഹൻലാലിനൊപ്പം ഒരു ചിത്രത്തിൽ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദർശനോട് ചോദിക്കും. അഭിനയിക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷേ മലയാളം സംസാരിക്കാൻ അറിയില്ല. തനിക്ക് സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നതാണ് ഇഷ്ടം. മറ്റൊരാൾ തനിക്ക് വേണ്ടി ഡബ് ചെയ്യുന്നതിൽ താൽപര്യമില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.

Eng­lish Sum­ma­ry: akshay kumar about to act­ing in malay­alam with mohanlal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.