12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 9, 2025
December 17, 2024
December 13, 2024
December 11, 2024
November 27, 2024
October 25, 2024
October 25, 2024
October 20, 2024
October 2, 2024
October 2, 2024

എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം; സംസ്ഥാനതല മത്സരം 21ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Janayugom Webdesk
കോഴിക്കോട്
November 19, 2021 8:31 am

എകെഎസ്‌ടിയു — ജനയുഗം സഹപാഠി അറിവുത്സവം സംസ്ഥാനതല മത്സരം 21ന് കോഴിക്കോട് നടക്കാവ് ജിവി എച്ച്എസ്എസിൽ നടക്കും. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് മത്സരത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ജി ആര്‍ അനില്‍ അറിവുത്സവം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍, എകെഎസ്‌ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജനയുഗം ഡയറക്ടര്‍ ടി വി ബാലന്‍ സ്വാഗതവും കോഴിക്കോട് യൂണിറ്റ് മാനേജര്‍ കെ കെ ബാലന്‍ നന്ദിയും പറയും.
ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാന വിതരണവും തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് അധ്യക്ഷത വഹിക്കും. പ്രശസ്ത കവി പി കെ ഗോപി മുഖ്യപ്രഭാഷണം നടത്തും. സഹപാഠി എഡിറ്റര്‍ ഡോ. പി ലൈല വിക്രമരാജ്, കോ-ഓര്‍ഡിനേറ്റര്‍ ആര്‍ ശരത്ചന്ദ്രന്‍ നായര്‍, എകെഎസ്‌ടിയു വൈസ് പ്രസിഡന്റ് ടി ഭാരതി, ജനയുഗം റസിഡന്റ് എഡിറ്റര്‍ ഷിബു ടി ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. എകെഎസ്‌ടിയു പ്രസിഡന്റ് എന്‍ ശ്രീകുമാര്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സി ബിജു നന്ദിയും പറയും.
നടക്കാവ് ജിവി എച്ച് എസ്എസിൽ അറിവുത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പതിനാല് ജില്ലകളില്‍ നിന്നുമെത്തുന്ന പ്രതിഭകളെ വരവേല്‍ക്കാന്‍ നഗരത്തില്‍ ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയും വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
eng­lish summary:AKSTU-Janayugam saha­pa­di arivul­savam state lev­el competition
you may also like this video;

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.