6 May 2024, Monday

മികവോടെ; അറിവിന്റെ വിജയോത്സവമായി എ കെഎസ്ടിയു- ജനയുഗം സഹപാഠി അറിവുത്സവം

Janayugom Webdesk
October 30, 2022 6:47 pm

മികവോടെ , വൈവിധ്യത്തോടെ, ആകർഷണീയതയോടെ എ കെഎസ്ടിയു-ജനയുഗം സഹപാഠി അറിവുത്സവം ശ്രദ്ധേയമായി. ജില്ലയിൽ അയ്യായിരത്തോളം  വിദ്യാർത്ഥികൾ ഏഴ് സബ് ജില്ലകളിലായി മാറ്റുരച്ച മത്സരത്തിന്റെ ജില്ലാതല മത്സരം  ഹൊസ്ദുർഗ് ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്നു. സി പി ഐ ദേശീയ കൗൺസിൽ അംഗവും കാഞ്ഞങ്ങാട് എം എൽ എ യുമായ ഇ ചന്ദ്രശേഖരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏഴ് ഉപജില്ലകളിൽ നിന്നായി 77 കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ തല മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ  സി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ,
ടി കൃഷ്ണൻ, ജില്ലാ കൗൺസിലംഗം ബങ്കളം പി കുഞ്ഞികൃഷ്ണൻ, എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പത്മനാഭൻ, ജില്ലാ സെക്രട്ടറി സുനിൽ കുമാർ കരിച്ചേരി, പ്രസിഡണ്ട് വിനയൻ കല്ലത്ത്, ജനയുഗം ബ്യൂറോ ചീഫ് പത്മേഷ് കെ.വി , ഹോസ്ദൂർഗ്ഗ് എ ഇ ഒ   അഹമ്മദ് ഷെരീഫ് കുരിക്കൾ, സജയൻ എ, നാരായണൻ ഇ വി, പവിത്രൻ എ
ടി എ അജയകുമാർ, വിനോദ് കുമാർ .കെ, വിനോദ് കുമാർ എം, ഹേമചന്ദ്രൻ വി സി, നാരായണൻ കെ, രതീഷ് എം, ജഗദീശൻ പി വി , ശിശുപാലൻ.കെ, പ്രജിത്ത്, പ്രതീഷ്. ഒ, മനോജ് പള്ളിക്കര,  എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് സോയ കെ കെ, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ജിനു ശങ്കർ, സീനിയർ സിറ്റിസൺ സർവ്വീസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ബാലൻ ഓളിയക്കാൽ, സുപ്രഭ എ. കെ, ഷീമ. കെ.വി , ശോഭ.ടി തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എം ടി രാജീവൻ സ്വാഗതവും ജോ. കൺവീനർ രാജേഷ് ഓൾനടിയൻ നന്ദിയും പറഞ്ഞു.

എ കെഎസ്ടിയു- ജനയുഗം സഹപാഠി അറിവുത്സവം സീസൺ 5 സമാപന സമ്മേളനം സി പി ഐ ദേശീയ കൗൺസിൽ അംഗവും കാഞ്ഞങ്ങാട് എം എൽ എ യുമായ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

മത്സര ഫലങ്ങള്‍.….……
ഒന്ന്,രണ്ട് ‚മൂന്ന് സ്ഥാനങ്ങൾ എന്ന ക്രമത്തില്‍
എല്‍പി വിഭാഗം- ദേവാഞ്ജന വി.കെ (ജി എൽ.പി.എസ്. കുണ്ടൂച്ചി),  അക്ഷയ് മാധവ് (എ.എൽ.പി.എസ് ചെന്നാങ്കോട്),  പോൾ തറപ്പേൽ (ജിഎൽപിഎസ്. ഹോസ്ദുർഗ്ഗ് തെരുവത്ത്)

യു.പി വിഭാഗം-ശിവദ കെ നായർ (ജിയുപി എസ് വേലാശ്വരം), 2. അർജുൻ എ. കെ (ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ),  അശ്വിൻ രാജ് കെ .(രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ , നീലേശ്വരം)

ഹൈസ്കൂള്‍ വിഭാഗം-. ശ്രീനന്ദൻ കെ.രാജ് (ജി.എച്ച് എസ് എസ് ബല്ലാ ഈസ്റ്റ്),  വേദ സതീഷ്.കെ((ജി എച്ച്.എസ്.എസ് ഉദിനൂർ ),  കെ പി പൂജാലക്ഷ്മി(എസ് എ ടി എച്ച് എസ് എസ് മഞ്ചേശ്വരം),

ഹയര്‍ സെക്കണ്ടറി വിഭാഗം- അനുഗ്രഹ ജി നായർ (രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ നീലേശ്വരം), സായന്ത് കെ (ചട്ടഞ്ചാല്‍ എച്ച്.എസ് എസ് , ചട്ടഞ്ചാൽ),  കാർത്തിക് കിഷോർ (ജി.എച്ച്.എസ്.എസ് പരപ്പ )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.