എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവത്തിന്റെ ഉപജില്ലാ മത്സരങ്ങളില്‍ വന്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം. സംസ്ഥാനത്തെ 163 ഉപജില്ലകളിലായി നടന്ന മത്സരങ്ങളില്‍ കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുണ്ടായി.
സ്കൂള്‍ തലങ്ങളില്‍ നടന്ന പ്രാഥമികതല മത്സരത്തിൽ ഉയർന്ന സ്കോർ നേടിയവരെ പങ്കെടുപ്പിച്ചായിരുന്നു ഉപജില്ലാ മത്സരങ്ങള്‍. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായായിരുന്നു മത്സരം. വിജയികള്‍ക്കും പങ്കാളികള്‍ക്കും മെമെന്റോ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു.
ഉപജില്ലാ മത്സരങ്ങളിൽ നാലു വിഭാഗങ്ങളിലും വിജയിച്ച ആദ്യ രണ്ട് സ്ഥാനക്കാർ 30ന് നടക്കുന്ന ജില്ലാ മത്സരത്തിൽ പങ്കെടുക്കും. വിപുലമായ തയാറെടുപ്പുകളാണ് ജില്ലാമത്സരങ്ങള്‍ക്കായി പുരോഗമിക്കുന്നത്. ജില്ലാതല മത്സരവിജയികൾ നവംബർ 13ന് ആലപ്പുഴ, കായംകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ മാറ്റുരയ്ക്കും.
വിജയികൾക്ക് ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. സമകാലികം, പൊതുവിജ്ഞാനം, മലയാളഭാഷ, ഇംഗ്ലീഷ്, ഗണിതം, പ്രാദേശികം, ജനയുഗം സഹപാഠി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
English Summary: AKSTU-Janayugom Sahapathi Arivutsavam Season‑5: Massive Participation in Upazila Competitions
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.