മാന്നാർ: ശബരിമല തീർത്ഥാടകർക്കായി എല്ലാ സർക്കാർ സംവിധാനങ്ങളും ചെങ്ങന്നൂരിൽ സജ്ജമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീർത്ഥാടന കാലയളവിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നിലയ്ക്കലേക്കുള്ള കെഎസ്ആർടിസി സർവ്വീസിന്റെ ആദ്യ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ 35 ബസ്സുകളാണ് തീർത്ഥാടന സർവ്വീസിനായി ചെങ്ങന്നൂരിൽ എത്തിയിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതോടെ 10 ബസ്സുകളും കൂടുതൽ ജീവനക്കാരും എത്തുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ നഗരസഭ കൗൺസിലർ സിനി ബിജു അധ്യക്ഷയായി. ആർഡിഒ ടിറ്റി ആനി ജോർജ്ജ്,അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡി വിജയകുമാർ, എടിഒ അബ്ദുൾ നിഷാർ, റെയിൽവേ സ്റ്റേഷൻ മാനേജർ സജി, ബി മോഹനകുമാർ, സുഭാഷ് ചന്ദ്രൻ, എൻ എസ് സിജു മോൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.