16 June 2024, Sunday

Related news

June 14, 2024
June 10, 2024
June 7, 2024
May 30, 2024
May 28, 2024
May 23, 2024
May 20, 2024
May 6, 2024
April 14, 2024
April 5, 2024

27ന്റെ ഭാരത് ബന്ദില്‍ എല്ലാ കര്‍ഷകരും അണിനിരക്കണം: വി ചാമുണ്ണി

Janayugom Webdesk
പാലക്കാട്
September 23, 2021 5:46 pm

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് 300 ദിവസം പിന്നിടുന്ന കര്‍ഷകരുടെ ഐതിഹാസികമായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 27നു നടക്കുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച് അന്നേ ദിവസം സംസ്ഥാനത്തു നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കണമെന്നും കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി അഭ്യര്‍ത്ഥിച്ചു.
കര്‍ഷകരെയും കാര്‍ഷിക മേഖലയെയും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതിനും മിനിമം താങ്ങുവില സംരക്ഷിക്കുന്നതിനുമാണ് 2020 നവംബര്‍ 26 ന് കര്‍ഷകര്‍ സമരം ആരംഭിച്ചത്. 

കൊടും ശെെത്യവും അത്യുഷ്ണവും പോലീസ് വെടിവെയ്പും നിമിത്തം 625 ലധികം ജീവനുകളാണ് നഷ്ടപ്പെട്ടത്. ജനങ്ങളുടെ പിന്തുണയ്ക്കായി കര്‍ഷകര്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതും പൊതുമേഖലകളും സമ്പത്തും വില്‍പ്പന നടത്തിയും ഇന്ധന വില കൂട്ടിയും ജനദ്രോഹ നടപടികള്‍ തുടരുകയും തൊഴിലാളി ദ്രോഹ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിനെതിരെയാണ് 27ലെ പ്രതിഷേധമെന്ന് വി ചാമുണ്ണി അറിയിച്ചു.

24, 25 തീയ്യതികളില്‍ നഗര ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളില്‍ കിസാന്‍ പഞ്ചായത്തുകള്‍ സംഘടിപ്പിച്ചും 26ന് പ്രകടനങ്ങള്‍ നടത്തിയും 27ന് കര്‍ഷകരും തൊഴിലാളികളും ജനങ്ങളും ഒന്നിച്ചണിനിരക്കുന്ന പ്രകടനങ്ങളും നടത്തുന്ന പരിപാടികളാണ് കര്‍ഷക സംയുക്ത സമിതി ആവിഷ്കരിച്ചിട്ടുള്ളത്. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയം ഏകകണ്ഠമായി കേരള നിയമസഭ പാസ്സാക്കുകയും കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിന് ബദല്‍ നിയമനിര്‍മ്മാണങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. 

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കുമെതിരെ കര്‍ഷക തൊഴിലാളി ബഹുജന ഐക്യം ശക്തിപ്പെടുന്ന ചരിത്ര സംഭവമാണ് ഭാരത്ബന്ദ്. കേരള ഹര്‍ത്താലും കിസാന്‍സഭയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തകരും ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനായി രംഗത്തിറങ്ങണമെന്ന് വി ചാമുണ്ണി അഭ്യര്‍ത്ഥിച്ചു.

ENGLISH SUMMARY:All farm­ers should ral­ly for Bharat Bandh of 27: V Chamunni
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.