7 May 2024, Tuesday

Related news

September 10, 2023
July 28, 2023
July 25, 2023
June 30, 2023
June 11, 2023
June 4, 2023
May 24, 2023
May 10, 2023
April 27, 2023
April 24, 2023

ആരോപണങ്ങൾ വ്യാജം: എഐ കാമറ പദ്ധതിയുമായും എസ്ആർഐടിയുമായും ബന്ധമില്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി

Janayugom Webdesk
തിരുവനന്തപുരം
April 24, 2023 6:00 pm

എഐ കാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ പരാമർശിക്കപ്പെട്ട എസ്ആര്‍ഐടി എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി. എഐ കാമറ പദ്ധതിയുമായി ഊരാളുങ്കലിന് ബന്ധമില്ല. സമൂഹമാധ്യമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാരാരും ഊരാളുങ്കലിന്റെ ഡയറക്ടർമാരല്ലെന്നും ഊരാളുങ്കൽ സൊസൈറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ബംഗളുരു ആസ്ഥാനമായ എസ്ആർഐടി ഒരു ആശുപത്രി സോഫ്റ്റ്‌വേര്‍ വികസനപദ്ധതി 2016 ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപീകരിച്ചു. അതിന്റെ പേരാണ് യുഎല്‍സിസിഎസ് എസ്ആര്‍ഐടി. രണ്ടു സ്ഥാപനത്തിലെയും ഡയറക്ടര്‍മാർ അതിൽ അംഗങ്ങൾ ആയിരുന്നു. ഈ സംയുക്തസംരഭത്തിന്റെ ദൗത്യം 2018ൽ അവസാനിക്കുകയും തുടർന്ന് സംരംഭം പിരിച്ചുവിടുകയും ചെയ്തു. യുഎല്‍സിസിഎസ് എസ്ആര്‍ഐടി ഇപ്പോൾ നിലവിലില്ല.

എന്നാൽ, കമ്പനികളുടെ വിവരങ്ങൾ കിട്ടുന്ന ചില വെബ്സൈറ്റുകളിൽ എസ്ആർഐടി എന്ന് തെരഞ്ഞാൽ യുഎല്‍സിസിഎസ് എസ്ആര്‍ഐടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിവരം‌കൂടി വരാറുണ്ട്. അവരുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്‌സൈറ്റിൽ ഇപ്പോഴും പഴയ വിവരം കിടക്കുന്നത്. ഇതു കണ്ടിട്ടാണ് പലരും എസ്ആര്‍ഐടി എന്നു കേൾക്കുന്നിടത്തെല്ലാം യുഎല്‍സിസിഎസിനെ കൂട്ടിക്കെട്ടാൻ മുതിരുന്നതെന്നും ഊരാളുങ്കൽ സൊസൈറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

എസ്ആര്‍ഐടി അല്ല യുഎല്‍സിസിഎസ് എസ്ആര്‍ഐടി. എസ്ആര്‍ഐടി സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാൽ എസ്ആർഐടി പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ യുഎല്‍സിസിഎസ് എസ്ആര്‍ഐടി ആണ് യഥാർത്ഥ എസ്ആർഐടി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം. അതിനാൽ, ഈ വിഷയത്തിൽ ഊരാളുങ്കൽ സൊസൈറ്റിയെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്നും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.