23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024

മോഡി സർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങളെ ചെറുത്ത് തോൽപ്പിക്കും: അമർജിത് കൗർ

Janayugom Webdesk
ആലപ്പുഴ
December 5, 2022 8:57 pm

മോഡി സർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള പദ്ധതികൾക്ക് എഐടിയുസി 42-ാമത് ദേശീയ സമ്മേളനം രൂപം നൽകുമെന്ന് ജനറൽ സെക്രട്ടറി അമർജിത്കൗർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം, ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ വർദ്ധിക്കുന്ന ചിലവുകൾ എന്നിവ കാരണം ജനജീവിതം ദുസ്സഹമാണ്. അസമത്വവും ദാരിദ്ര്യവും ബാലവേലയും രാജ്യത്ത് വർധിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള ദേശീയ ആസ്തികൾ, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ വിൽപ്പനയും സ്വകാര്യ വൽക്കരണവും തുടരുന്നു. സർക്കാർ കൈകൊള്ളുന്ന തീരുമാനങ്ങൾ കോർപ്പറേറ്റുകൾക്ക് വൻ ലാഭം കൊയ്യാനും പൊതുമേഖല ബാങ്കുകളെ കൊള്ളയടിക്കാനുമുള്ള അവസരങ്ങൾ നൽകുന്നു.

തൊഴിലാളികളും ട്രേഡ് യൂണിയനുകളും ഇത്തരം നയങ്ങളുടെ സ്വാഭാവിക എതിരാളികളാണ്. അതിനാലാണ് തൊഴിലാളികളേയും അവരുടെ സംഘടനകളേയും അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങൾ കഴിഞ്ഞ 150 വർഷങ്ങളിലെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇന്ന് ഹനിക്കപ്പെടുകയാണെന്നും അമർജിത് കൗർ പറഞ്ഞു. ദേശീയ സമ്മേളനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളി പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളും ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ പ്രതിനിധികളും വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൗഹാർദ്ദ പ്രതിനിധികളും സമ്മേളനത്തിനെത്തുമെന്നും അവര്‍ അറിയിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, സംസ്ഥാനസെക്രട്ടറി ആർ പ്രസാദ്, ദേശിയ കൗൺസിൽ അംഗം പി വി സത്യനേശൻ, ജില്ലാ സെക്രട്ടറി ഡി പി മധു, ജില്ലാ പ്രസിഡന്റ് വി മോഹൻദാസ്, എ എം ഷിറാസ് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

എഐടിയുസി ദേശീയ സമ്മേളനം: ലക്ഷം പതാകകള്‍ ഉയര്‍ന്നു

ആലപ്പുഴ: എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ആവേശം വിളംബരം ചെയ്ത് നാടെങ്ങും ചെങ്കൊടികളുയർന്നു. പതാകദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരുലക്ഷത്തോളം പതാകകളാണ് ഇന്നലെ വിവിധയിടങ്ങളിലായി ഉയർന്നത്. തൊഴിലിടങ്ങളിലും ഫാക്ടറികൾക്ക് മുന്നിലും പൊതു കേന്ദ്രങ്ങളിലും എഐടിയുസി അംഗങ്ങളുടെ വസതികളിലും നടന്ന പതാക ഉയർത്തലിൽ ആയിരങ്ങൾ അണിനിരന്നു. ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ടി ജെ ആഞ്ചലോസ്, വി ബി ബിനു, പി വി സത്യനേശൻ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴയിൽ 16 മുതൽ 20 വരെ ഇ എം എസ് സ്റ്റേഡിയം, ടൗൺഹാൾ എന്നിവിടങ്ങളിലാണ് സമ്മേളനങ്ങളും സെമിനാറുകളും നടക്കുന്നത്. 20ന് വൈകുന്നേരം നാലിന് ഒരുലക്ഷം പേർ അണിനിരക്കുന്ന മഹാറാലിയോടെ സമ്മേളനം അവസാനിക്കും.

Eng­lish Sum­ma­ry: Amar­jeet Kaur against Modi government’s
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.