3 February 2026, Tuesday

ഒരു അഭിഭാഷകന്റെ അഭിലാഷം


ഫെബ്രുവരി 3 അന്തർ ദേശിയ അഭിഭാഷക ദിനം 
ബി റാം
February 3, 2026 11:12 am

ജീവിതത്തിൽ ദിനങ്ങൾ എന്നത് ഓരോന്നിനും വളരെ പ്രത്യേകതകൾ ഉള്ളതാണ്. എല്ലാ മനുഷ്യർക്കും ഓരോ ദിനങ്ങൾ അവരുടേതായ സ്വകാര്യമായ പ്രത്യേകതകളും ഉണ്ട്. എന്നിരുന്നാലും ചില ദിനങ്ങൾ വളരെയേറെ പ്രത്യേകത ഉള്ളതാണ്.
അധ്യാപക ദിനം, വായനാദിനം, പരിസ്ഥിതി ദിനം തുടങ്ങി അനവധി ദിനങ്ങൾ നമുക്കായുണ്ട്. അതുപോലെയാണ് അഭിഭാഷകർക്കായി ഒരു ദിനം ദേശീയ അഭിഭാഷക ദിനമായി നാം ആചരിക്കുന്നത് ഡിസംബർ 3 ആണ്. ഭാരതത്തിന്റെ പ്രഥമ രാഷ്ട്രപതിയും വളരെ പ്രഗൽഭനായ അഭിഭാഷകനും ആയിരുന്ന ഡോ. രാജേന്ദ്രപ്രസാദിന്റെ ജന്മദിനമായിരുന്ന ദിനമാണ് ദേശീയതലത്തിൽ അഭിഭാഷകദിനമായി കണക്കാക്കുന്നത്. എന്നാൽ അന്തർദേശീയ അഭിഭാഷക ദിനമായി കരുതുന്നത് ഫെബ്രുവരി 3 ആണ്.

ലോകത്ത് നീതിക്കുവേണ്ടി പോരാടുന്ന കറുത്ത കോട്ടിട്ട് കരുതലിന്റെ പ്രതീകമായ അഭിഭാഷകർക്ക് വേണ്ടിയുള്ള ദിനം. വളരെ വ്യത്യസ്തമായ രീതിയിൽ അഭിഭാഷക തൊഴിൽ ചെയ്യുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. അതുപോലെ അല്പം വ്യത്യസ്തമായ ഒരു അഭിഭാഷകനാണ് അഡ്വക്കേറ്റ് ബിനു തോട്ടത്തിൽ. പേരിന്റെ കൂടെ തോട്ടത്തിൽ എന്ന് വന്നുചേർന്നത് ഒരു പക്ഷേ കുടുംബത്തിന്റെ പാരമ്പര്യത്തിൽ നിന്നാകാം. എന്തുതന്നെയായാലും ബിനു മാഷിന്റെ പേരിനു പുറകിൽ തോട്ടത്തിൽ എന്നത് ഒരു അലങ്കാരം തന്നെയാണ്. കാരണം ഒരു അഭിഭാഷകൻ എന്നതിലുപരി അദ്ദേഹം ഒരു കർഷകൻ കൂടിയാണ്. ഒരു അഭിഭാഷകൻ എന്നാൽ കോടതികളിൽ കേസുകൾ വാദിക്കുകയും നിയമപരമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന നിയമ വിദഗ്ധനാണ്. കറുത്ത കോട്ടും ഉള്ളിൽ വെളുത്ത കുപ്പായവും അണിഞ്ഞ ഇവർ നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെടുന്നവർക്ക് നീതി നേടി കൊടുക്കുക എന്നതാണ് അഭിഭാഷകരുടെ കർത്തവ്യം.

ഇതിൽനിന്നൊക്കെ അല്പം വ്യത്യാസമുള്ള ഒരു അഭിഭാഷകനാണ് ബിനു തോട്ടത്തിൽ, വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായും കൃഷിയിടത്തിലെ കർഷകനായി കൗൺസിലിംഗ് സൈക്കോളജിസ്റ്റായും പലവിധത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നത് കൊണ്ടാകാം വിദ്യാർത്ഥികൾക്ക് അദ്ദേഹത്തിനോട് ഏറെ താൽപര്യം. അദ്ദേഹത്തിന്റെ കൃഷിയിടങ്ങളിൽ വിദ്യാർത്ഥികളും ഒപ്പം ചേരുന്നത് വളരെ കൗതുകകരമായ കാഴ്ചയാണ്. മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ കൂടെയാണ് ദൈവം കുടികൊള്ളുന്നത് എന്ന് ഗീതാഞ്ജലിയിൽ ടാഗോർ പറഞ്ഞതുപോലെ വിശക്കുന്നവന്റെ മുമ്പിൽ ഭക്ഷണത്തിന് രൂപത്തിലെ ദൈവം പോലും പ്രത്യക്ഷപ്പെടാവൂ എന്ന് ഗാന്ധിജി പറഞ്ഞതുപോലെയും അന്നത്തേക്കാൾ വലുതായി മറ്റൊന്നുമില്ലാ എന്ന് വിദ്യാർത്ഥികൾക്കും സമൂഹത്തിനും ജീവിതത്തിലൂടെ പകർന്നു നൽകാൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ബിനു മാഷ് കൃഷിയിലൂടെ തെളിയിക്കുന്നുണ്ട്. മത്സ്യകൃഷി, വാഴ, മരച്ചീനി, പയർ വർഗ്ഗങ്ങൾ, തേനീച്ച കൃഷി തുടങ്ങിയ വിവിധതരം കൃഷികൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ ഇന്നത്തെ തലമുറയ്ക്ക് പ്രചോദനകരമാണ്. എല്ലാവരും ഇന്നത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നാളെ കുറിച്ച് കരുതുകയും നാളത്തെ തലമുറയെ ഈ ഭൂമിയിൽ ജീവിക്കാൻ പര്യാപ്തമാക്കും തരത്തിലുള്ള പ്രവർത്തനങ്ങളാണ് സെമിനാർ ക്ലാസുകളിലൂടെയും അധ്യാപനത്തിലൂടെയും അഭിഭാഷകവൃത്തിയിലൂടെയും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. 

വർഷങ്ങൾക്കു മുന്നേ നിയമത്തിൽ ബിരുദാനന്തര ബിരുദവും, അനവധി മറ്റ് ബിരുദങ്ങളും കരസ്ഥമാക്കിയ ശേഷം ഒരു അഭിഭാഷകൻ എന്ന നിലയിൽ സന്നത് സ്വീകരിച്ചിട്ടുണ്ടായിരുന്നു എങ്കിലും കോടതികളെക്കാൾ ഏറെ അദ്ദേഹത്തിന് പ്രിയകരം കോളേജുകൾ ആയിരുന്നു. നിയമമല്ല നടപ്പിലാക്കേണ്ടത് നീതിയാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം മുൻപൊക്കെ വക്കീൽ കോട്ടിട്ട് കോടതിയിൽ പോകാൻ അദ്ദേഹത്തിന് മടിയായിരുന്നു. അന്ധകാരത്തിൽ കിടക്കുന്ന ചില ജീവിതങ്ങളുടെ കണ്ണുനീരികൾക്ക് മനസാക്ഷിയുടെ കോടതിയിൽ ഉത്തരം പറയാൻ സാധിക്കാത്തതാകാം ഒരു പക്ഷേ കോടതിയിൽ നിന്ന് അല്പം അകലം മുൻപൊക്കെ പാലിച്ചത്. 

അധ്യാപനം എന്നാൽ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ഒന്നാണല്ലോ തമസ്സോമാ ജ്യോതിർഗമയാ എന്ന സങ്കൽപ്പത്തിൽ നിന്നുകൊണ്ട് വിദ്യാർത്ഥികൾക്ക് അറിവും തിരിച്ചറിവും പകർന്നു നൽകാനാണ് ബിനു തോട്ടത്തിൽ എന്ന മനുഷ്യന് ഏറ്റവും താൽപര്യം.
ന്യായത്തിനൊപ്പം കപടത നിറഞ്ഞ സാക്ഷി മൊഴികൾക്ക് മുന്നിൽ മുഖം തിരിച്ചു നിന്നുകൊണ്ട് സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരേസമയം കോട്ട് ധരിക്കാനും അതില്ലെങ്കിൽ കൈക്കോട്ടു പിടിച്ച് കൃഷിയിടത്തിൽ ഇറങ്ങാനും മടിയില്ലാത്ത കൈകളും മനസ്സുമായി നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്ന ബിനു മാഷിനെ പാറശാല ഗ്രാമത്തിലുള്ള ഒത്തിരി മനുഷ്യർക്ക് സുപരിചിതമാണ്. കുട്ടികളെ ഏറെ പ്രിയമുള്ളത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഡോക്ടറൽ ബിരുദ വിഷയം പോലും കുട്ടികളുടെ നിയമപരമായ വെല്ലുവിളികളുമായി ബന്ധപ്പെതായിരുന്നു. മണ്ണിലും മനുഷ്യമനസിലും നന്മയുടെ വിത്തുകൾ പാകാൻ ഇനിയും അദ്ദേഹത്തിന് ഒരുപാട് സാധിക്കും എന്നതിൽ സംശയമില്ല.

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.