20 May 2024, Monday

Related news

April 17, 2024
March 31, 2024
March 14, 2024
March 9, 2024
March 9, 2024
March 6, 2024
March 4, 2024
March 2, 2024
February 24, 2024
February 23, 2024

പ്രതിസന്ധികൾക്ക് ഇടയിലും സംസ്ഥാനത്തിന് മികച്ച നേട്ടം

Janayugom Webdesk
തിരുവനന്തപുരം
March 31, 2024 10:02 pm

സംസ്ഥാനത്ത് 2023–24 സാമ്പത്തിക വർഷത്തിൽ എല്ലാ മേഖലയിലും മതിയായ ചെലവഴിക്കൽ ഉറപ്പാക്കി സംസ്ഥാന സർക്കാര്‍. സാമ്പത്തികമായി തകർന്നു പോകുമെന്നും ധനമാനേജ്മെന്റ് മോശമാണെന്നും സംസ്ഥാനത്തെ പ്രതിപക്ഷവും ബിജെപി നേതാക്കളും പ്രചരിപ്പിക്കുമ്പോഴാണ് ഈ മികച്ച നേട്ടം കൈവരിക്കാനായതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക വർഷത്തിലെ അവസാന പ്രവൃത്തി ദിവസമായ ശനിയാഴ്ച രാത്രിവരെ കണക്കുകൾ പ്രകാരം മാർച്ച് മാസത്തിൽമാത്രം 26,000 കോടി രൂപയാണ് ട്രഷറിയിൽനിന്നും വിതരണം ചെയ്തത്. മുൻവർഷം മാർച്ചില്‍ 22,000 കോടി രൂപയായിരുന്നു. സംസ്ഥാനത്തിന് അർഹതപ്പെട്ടതും കേന്ദ്ര സർക്കാർ നിഷേധിച്ചതുമായ വായ്പാ അനുവദിക്കായി സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല ഇടക്കാല ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ. എങ്കിൽ വിവിധ മേഖലകൾക്ക് കൂടുതൽ സഹായം ഉറപ്പാക്കാൻ കഴിയും. 

കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടുകളും സാമ്പത്തിക തടസപ്പെടുത്തലുകളും നേരിട്ടാണ് സാമ്പത്തികവർഷത്തിന്റെ അവസാന പാദത്തിലും മുൻവർഷത്തേക്കാൾ പൊതുചെലവ് ഉയർത്താനായത്. ശമ്പളം, പെൻഷൻ, വായ്പാ തിരിച്ചടവ് ഉൾപ്പടെ എല്ലാം കൃത്യമായി നടത്തി. തടസമില്ലാത്ത ട്രഷറി പ്രവർത്തനം ഉറപ്പാക്കി. ശമ്പളവും പെൻഷനും മുടങ്ങുമെന്ന പ്രചാരണങ്ങളെയെല്ലാം അതിജീവിക്കാനുമായി. ന്യായമായ ഒരു ചെലവിലും വെട്ടിക്കുറവുണ്ടായിട്ടില്ല. സാമൂഹ്യസുരക്ഷ, ക്ഷേമ മേഖലകളിലെ നിക്ഷേപം ഉയർത്തി.
നികുതി, നികുതിയേതര വരുമാനങ്ങളിൽ ഉണ്ടായ മികച്ച മുന്നേറ്റമാണ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും നല്ല നിലയിൽ മുന്നോട്ടുപോകാൻ കേരളത്തിന് കരുത്താകുന്നത്. 2022–23 സാമ്പത്തിക വർഷം തനത് വരുമാനത്തിൽ റെക്കോഡ് വർധനയാണുണ്ടായത്. കഴിഞ്ഞവർഷവും സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലെ മുന്നേറ്റം തുടരുന്നതായാണ് സിഎജിയുടെ കണക്കുകൾ. ഫെബ്രുവരി വരെ കേരളത്തിന്റെ നികുതി വരുമാനത്തിൽ 6620 കോടി രൂപയുടെ വർധനയുണ്ട്. നികുതിതേര വരുമാനത്തിലും 4274 കോടി രൂപ അധികമായി സമാഹരിച്ചു. 

സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര ഗ്രാന്റുകളിൽ 15,951 കോടി രൂപയുടെ കുറവാണുണ്ടായതായി കണക്കുകൾ പറയുന്നു. വികസന, ക്ഷേമ ചെലവുകൾ കുറച്ചാൽ ഒരു ധനപ്രതിസന്ധിയുമില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകും. പല സംസ്ഥാനങ്ങളും പിന്തടരുന്ന ഈ രീതി സ്വീകാര്യമല്ലെന്നാണ് കേരളം പ്രഖ്യാപിച്ചിട്ടുള്ളത്. അർഹതപ്പെട്ട സാമ്പത്തികാധികാരങ്ങൾക്കായി ഭരണപരമായും രാഷ്ട്രീയമായും നിയമപരമായുമുള്ള പോരാട്ടത്തിലാണ് കേരളമെന്നും ധനമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Amidst the cri­sis, the state has done well: K N Balagopal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.