19 April 2024, Friday

‘അമ്മക്കാട്’ വീഡിയോ പ്രകാശനം 30ന്

Janayugom Webdesk
തിരുവനന്തപുരം
November 27, 2022 11:21 pm

പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാറും അര്‍ജുന്‍ അനിയും ചേര്‍ന്ന് ആലപിച്ച ‘അമ്മക്കാട്’ സംഗീത വീഡിയോയുടെ പ്രകാശനം 30ന് വൈകിട്ട് 4.30ന് തൈക്കാട് ഭാരത് ഭവനില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.

വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും വന‑പ്രകൃതി സംരക്ഷണത്തിന്റെയും പ്രാധാന്യം പ്രമേയമാക്കിയുള്ള ഗാനമാണ് അമ്മക്കാട്. അര്‍ജുന്‍ അനിയാണ് സംവിധാനം. ഡോ. ചെറുവള്ളി ശശിയുടെ വരികള്‍ക്ക് കെപിഎസി ചന്ദ്രശേഖരനാണ് സംഗീതം നല്‍കിയത്.

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വിശിഷ്ടാതിഥിയാവും. ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷതവഹിക്കും. കെപിഎസി ചന്ദ്രശേഖരന്‍ ആശയാവതരണം നടത്തും. അര്‍ജുന്‍ അനി സ്വാഗതവും വിഷ്ണു പി കെ നന്ദിയും പറയും.

Eng­lish Sum­ma­ry: ‘Ammakad’ video release on 30th

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.