26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024

ജന്മദിനത്തിൽ മധുരം വാങ്ങാനിറങ്ങിയ 11കാരി വാഹനാപകടത്തില്‍ മ രിച്ചു

Janayugom Webdesk
മഞ്ചേശ്വരം
February 24, 2022 10:39 am

ജന്മദിനത്തിൽ മധുരം വാങ്ങാൻ പോയ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. പിതാവിനൊപ്പം പോയ ദീപിക(11)ആണ് മരിച്ചത്. കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെയും മംഗളയുടെയും മകളാണ് ദീപിക. അച്ഛനോടൊപ്പം സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോകുകയായിരുന്ന സമയത്താണ് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചത്. മഞ്ചേശ്വരം കീർത്തീശ്വര ക്ഷേത്രത്തിനു സമീപമാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രവിചന്ദ്ര ഹെഗ്ഡെയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബങ്കര മഞ്ചേശ്വരം ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ദീപിക. പെണ്‍കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.‌

Eng­lish Sum­ma­ry: An 11-year-old girl who was shop­ping for sweets on her birth­day has died in an accident
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.