16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 10, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 5, 2024
September 5, 2024
September 5, 2024
September 3, 2024

തെലങ്കാനയിലും ഗവര്‍ണര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2023 3:33 pm

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി,ഭരണപ്രതിസന്ധി ഉണ്ടാക്കുവാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി തെലുങ്കാനയിലും ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ നടത്തുന്ന ഭരണഘടനപരമായ തടസ്സങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു.

ബില്ലുകള്‍ അംഗീകരിക്കുന്നതില്‍ ഗവര്‍ണര്‍ എടുക്കുന്ന അമിതമായ കാലതാമസത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കോടതിയെ സമീപിക്കുന്നത്.ഗവര്‍ണര്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന ഭരണഘടനാപരമായ തടസങ്ങള്‍ കണക്കിലെടുത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം അനുശാസിക്കുന്ന അസാധാരണ അധികാര പരിധിയില്‍ കോടതിക്ക് മുമ്പാകെ നീങ്ങാന്‍ തെലുങ്കാന സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.

സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ നിരവധി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുക എന്നുള്ളതാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14 മുതല്‍ ബില്ലുകള്‍ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ബില്ലുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ക്ക് വ്യക്തത വരുത്തിയിട്ടുണ്ട്. എന്നിട്ടും ഭരണഘടനാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് ഗവര്‍ണര്‍ നീങ്ങുന്നത്. അതിനാലാണ് ബില്ലുകള്‍കെട്ടികിടക്കുന്നത്.

മന്ത്രിസഭയുടെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി ഒരു സമാന്തരഭരണം സംസ്ഥാനത്ത് നടത്താന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരായിഅംഗീകാരം നല്‍കിയിട്ടില്ല. ആര്‍ട്ടിക്കിള്‍ 200 ഗവര്‍ണര്‍ക്ക് ഒരു സ്വതന്ത്രവിവേചന അധികാരവും നല്‍കിയിട്ടില്ലന്നും ഹര്‍ജിയില്‍ പറയുന്നു

Eng­lish Summary:
An attempt to put the gov­er­nor’s gov­ern­ment in cri­sis in Telan­gana too; State Gov­ern­ment to Supreme Court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.