20 April 2024, Saturday

റാഗിങ്ങ് ഭയന്ന് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ സംഭവം; മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു

Janayugom Webdesk
ദിബ്രുഗഡ്
November 29, 2022 11:28 am

ദിബ്രുഗഡ് സർവകലാശാലയിലെ റാഗിംഗ് സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ദിബ്രുഗഡ് ഡെപ്യൂട്ടി കമ്മീഷണർ ബിശ്വജിത് പെഗു അറിയിച്ചു. എഡിസി സംഘമിത്ര ബറുവ അന്വേഷണത്തിന് നേതൃത്വം നൽകും. യൂണിവേഴ്‌സിറ്റിയിലെ കൊമേഴ്‌സ് വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ആനന്ദ് ശർമ്മയാണ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാന്‍ ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആനന്ദ് ശർമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സംഭവത്തെ അപലപിച്ച അസം വിദ്യാഭ്യാസ മന്ത്രി ഡോ. റനോജ് പെഗു കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ദിബ്രുഗഡ് സർവകലാശാല അതോറിറ്റിയോടും പൊലീസിനോടും തിങ്കളാഴ്ച ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. റാഗിംഗ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴെല്ലാം ജാഗ്രത പാലിക്കാനും ഉടനടി നടപടിയെടുക്കാനും ഞാൻ സർവകലാശാല അധികൃതരോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സൂക്ഷ്മ നിരീക്ഷണം നടത്തി തുടർനടപടികൾ ജില്ലാ അഡ്മിനുമായി ഏകോപിപ്പിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Eng­lish Sum­ma­ry: An inci­dent where a stu­dent jumped from the top of the hos­tel build­ing fear­ing rag­ging; The Mag­is­trate ordered an inquiry

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.