May 25, 2023 Thursday

Related news

May 23, 2023
May 23, 2023
May 22, 2023
May 21, 2023
May 21, 2023
May 9, 2023
May 9, 2023
May 7, 2023
May 7, 2023
May 5, 2023

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് അജ്ഞാതന്‍ തീയിട്ടു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
March 16, 2023 2:35 pm

രാത്രിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തീയിട്ട് നശിപ്പിച്ച് അജ്ഞാതന്‍. വെഞ്ഞാറംമൂട് വലിയകട്ടയ്ക്കാല്‍ സ്വദേശി മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതന്‍ കത്തിച്ചത്. വാഹനങ്ങള്‍ക്ക് തീയിട്ട ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഒരു യുവാവ് കാറുകളുടെ മുകളിലേക്ക് ഇന്ധനം ഒഴിക്കുന്നതും തീയിട്ട ശേഷം ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യം വട്ടിലെ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചു. എന്നാല്‍ ഇയാള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞില്ല. അതേസമയം രണ്ട് കാറുകളും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. വീട്ടുകാരും അയല്‍ വാസികളും ചേര്‍ന്ന് തീ കെടുത്തിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വെഞ്ഞാറംമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish Summary;An unknown per­son set fire to the cars parked in the yard; CCTV footage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.