ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ കുരുന്നുകൾ അങ്കണവാടികളിലേക്ക് എന്ന പേരിൽ പ്രത്യേക മാർഗനിർദേശങ്ങൾ സംസ്ഥാന വനിത‑ശിശു വികസന വകുപ്പ് പുറത്തിറക്കിയിരുന്നു. 9:30 മുതൽ 12:30 വരെ എന്ന നിലയിൽ പ്രവർത്തനം ക്രമീകരിക്കാനാണ് നിർദേശം. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും.
ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15നു മുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം. രക്ഷാകർത്താക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുത്.
ENGLISH SUMMARY:Anganwadis will be open from January 3
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.