27 April 2024, Saturday

Related news

April 19, 2024
March 31, 2024
March 30, 2024
March 19, 2024
February 14, 2024
February 13, 2024
January 19, 2024
January 15, 2024
January 2, 2024
December 8, 2023

സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി വിദ്യാഭ്യാസ വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
May 17, 2022 9:12 pm

എല്ലാ വകുപ്പുകളുടെയും ഏകോപനത്തോട് കൂടി ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ഊർജിതമാക്കി. പുതിയ അധ്യയന വര്‍ഷത്തോട് അനുബന്ധിച്ച് നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂൾ മേൽക്കൂര നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിച്ച് മേൽക്കൂര നിർമ്മിക്കാനാവും.

ടിൻ /അലൂമിനിയം ഷീറ്റ് മേഞ്ഞ സ്കൂൾ കെട്ടിടങ്ങൾക്ക് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഫാൾസ് സീലിങ് ചെയ്യണമെന്നും ഫാൻ ഘടിപ്പിക്കണമെന്നുമുള്ളതിന്റെ അടിസ്ഥാനത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ നടപടികൾ ഉണ്ടാകും. 2019ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് നിർമ്മാണം ആരംഭിച്ചതും 2019 നുശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക് ഫയർ ആന്റ് സേഫ്റ്റി സൗകര്യമൊരുക്കുന്നതിൽ ഇളവു നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് അനുമതി നൽകാനും നടപടിയുണ്ടാകും.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷയിൽ ചേർന്നു. സ്കൂളുകളുടെ ഫിറ്റ്നസ്, അക്കാദമിക നേതൃത്വം, വിദ്യാഭ്യാസ ഭരണപരമായ നേതൃത്വം, ജനകീയ ഘടകങ്ങളുടെ ഏകോപനം, എയ്ഡഡ് മേഖലയിലെ കാര്യങ്ങൾ, വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളുടെ ഏകോപനം, വിവിധ പദ്ധതികളുടെ നിർവഹണം, കുട്ടികളുടെ അവകാശങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ, ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കരുതൽ , ഭരണപരമായ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള സ്കൂൾ മാനുവൽ, അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവ മുൻനിർത്തിയുള്ള ചർച്ചയുമുണ്ടായി. അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷണൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർമാർ, അഡീഷണൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ, വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ, അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Eng­lish summary;The Depart­ment of Edu­ca­tion has inten­si­fied the process of open­ing the school

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.