വയനാടിന്റെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി ആനി രാജ. വയനാടുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള അവര്‍ എല്ലാ പ്രദേശങ്ങളിലും നിരവധി തവണ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ വെള്ളിയാഴ്ചയാണ് തുടങ്ങിയത്. ജില്ലാ അതിര്‍ത്തിയായ ബോയിസ് ടൗണില്‍ സ്ഥാനാര്‍ത്ഥിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി. ബോയിസ് ടൗണ്‍ മുതല്‍ മാനന്തവാടി വരെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മാനന്തവാടിയിലേക്ക് സ്ഥാനാര്‍ത്ഥിയെ ആനയിച്ചു.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, വണ്ടൂര്‍, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളിലും റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായി.
ഈ ദിവസങ്ങളില്‍ തന്നെ ആയിരക്കണക്കിന് ജനങ്ങളുമായി ആനി രാജ സംവദിച്ച് കഴിഞ്ഞു. ജില്ലയെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കുള്ള പ്രയാസങ്ങള്‍ നേരിട്ട് മനസിലാക്കി പ്രചരണ പരിപാടികള്‍ മുന്നേറുന്നു. മണ്ഡലത്തിലെ ജനങ്ങള്‍ നല്‍കിയത് ഊഷ്മളമായ സ്നേഹവും പിന്തുണയുമാണെന്ന് ആനി രാജ പറഞ്ഞു. നിലവിലെ എംപിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് മണ്ഡലത്തിലെ ജനങ്ങളാണ്. രാഹുല്‍ ഗാന്ധി വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മത്സരിക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.
English Summary:Annie Raja interacting with people
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.