28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 24, 2025
April 21, 2025
April 20, 2025
April 19, 2025
April 16, 2025
April 14, 2025
April 12, 2025
April 12, 2025

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം; പൊലീസ് മേധാവി ഉൾപ്പെടെ മൂന്ന് പേർ കൊ ല്ലപ്പെട്ടു

Janayugom Webdesk
കാബൂള്‍
December 26, 2022 4:37 pm

അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിൽ വീണ്ടും സ്ഫോടനം. ബദക്ഷന്റെ പൊലീസ് ആസ്ഥാനത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു.പ്രവിശ്യാ പൊലീസ് മേധാവിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബദക്ഷന്റെ പൊലീസ് ആസ്ഥാനത്തിന് സമീപമുണ്ടായിരുന്ന കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Eng­lish Summary:Another explo­sion in Afghanistan; Three peo­ple includ­ing the police chief were killed
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.